ന്യൂഡല്‍ഹി: ടിആര്‍എസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവും മെഹബൂബ്നഗര് സിറ്റിംഗ് എംപിയുമായ എ.പി. ജിതേന്ദര്‍ റെഡ്ഡി ബിജെപിയില്‍ ചേര്‍ന്നു. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ സാന്നിധ്യത്തിലായിരുന്നു പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. മെഹബൂബ്നഗറിലെ ബിജെപി സ്ഥാനാര്‍ഥി ഡി.കെ.അരുണയ്ക്ക് പിന്തുണയുമായി ജിതേന്ദര്‍ റെഡ്ഡി എത്തുമെന്നാണ് വിവരം.
സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ചണ് ജിതേന്ദര്‍ റെഡ്ഡി ടിആര്‍എസ് വിട്ടത്. അതെ സമയം തെലങ്കാനയിൽ കോൺഗ്രസ് എംഎൽഎ മാർ കൂട്ടത്തോടെ ടിആർഎസിൽ ചേർന്നു. തെലങ്കാനയിൽ കോൺഗ്രസിന് പിന്തുണ കൊടുക്കാനായി ടിഡിപി മത്സരിക്കേണ്ടതില്ലെന്ന തീരുമാനത്തിൽ എത്തിയിരിക്കുകയാണ്
Post Your Comments