
അബുദാബി: യുഎഇയിലെ വിവിധ ഭാഗങ്ങളിലായി ഇന്ന് രാവിലെ ചെറിയ തോതിലുളള മഴയും ആലിപ്പഴ വീഴ്ചയുമുണ്ടായി. ദുബായില്‍ ഇടിമിന്നലും ശക്തമാണ്. കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. രാവിലെ വ്യായമ ചര്യക്കായി പുറത്തിറങ്ങിയവര്‍ മഴയുണ്ടായിതിനും ആലിപ്പഴ വീഴ്ചയുണ്ടായതിലും സാക്ഷികളാണ്.
റസ അല്‍ഖാമയിലും ദുബായ് അന്തര്‍ദ്ദേശീയ വിമാനത്താവളത്തിലുളള പ്രദേശങ്ങളിലും ഇടിയുംമിന്നലും കൂടിയ മഴയാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് . മഞ്ഞ് വീഴ്ചയും പൊടിക്കാറ്റും മൂലം റോഡിലെ വിദൂരക്കാഴ്ചയില്‍ ഭംഗം വരാന്‍ സാധ്യത യുളളതിനാല്‍ ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പുണ്ട്.
Post Your Comments