കൊച്ചി: സംസ്ഥാനത്തെ കൊടുംചൂടില്‍ സൂര്യാഘാതം മൂലമുള്ള മരണങ്ങള്‍ വര്‍ധിക്കുന്നു. കഴിഞ്ഞ ദിവസം മരിച്ച മത്സ്യത്തൊഴിലാളിയുടെ മരണം സൂര്യാഘാതം മൂലമാണെന്നാണ് കെടാമം?ഗലം സ്വദേശി വേണു(50) ആണ് മരിച്ചത്. സൂര്യാഘാതമേറ്റാണ് മരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടുകള്‍. രാവിലെ മത്സ്യബന്ധനത്തിന് പോയ വേണു അവിടെ വച്ചാണ് കുഴഞ്ഞ് വീണത്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഇതോടെ സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് മരിച്ചവരുടെ എണ്ണം നാലായി. സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ 50 ലേറെപ്പേര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. പലര്‍ക്കും വെയിലേറ്റുള്ള ചുവന്ന പാടുകള്‍ ഉണ്ടായതായും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ചൊവ്വാഴ്ച കുട്ടികള്‍ ഉള്‍പ്പെടെ സംസ്ഥാനത്താകെ അമ്പതോളം പേര്‍ക്ക് പൊള്ളലേറ്റു. ഇതില്‍ രണ്ടുപേര്‍ക്ക് സൂര്യാഘാതമുണ്ടായതായി ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. ശേഷിക്കുന്നവര്‍ക്ക് കടുത്ത വെയിലില്‍ പൊള്ളലേറ്റതാണ്. ഇതിനുപുറമേ 23 പേര്‍ക്ക് ചൂടടിച്ച് ശരീരത്തില്‍ ചുവന്നപാടുകള്‍ (ഹീറ്റ് റാഷ്) ഉണ്ടായി. എറണാകുളത്താണ് രണ്ടുപേര്‍ക്ക് സൂര്യാഘാതമുണ്ടായത്.
Post Your Comments