ജമ്മുകശ്മീര്‍: കാശ്മീരില്‍ അധികാരത്തില്‍ എത്തിയാല്‍ ജമ്മുകശ്മീര്‍ ലിബറേഷന്‍ ഫ്രണ്ടിന്റെയും കശ്മീര്‍ ജമാഅത്തെ ഇസിലാമിയുടെയും മേലുള്ള കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണം നീക്കം ചെയ്യുമെന്ന് പിഡിപി നേതാവ് മെഹ്ബൂബ മുഫ്തി. കേന്ദ്രസര്‍ക്കാര്‍ നടപടിയ ജനാധിപത്യത്തില്‍ ആശയങ്ങള്‍ ഉയര്‍ത്തി പിടിക്കാനുള്ളതാമെന്നും സംഘടനാ നിരോധനം കശ്മീരികള്‍ക്കെതിരെയും മുസ്ലീങ്ങള്‍ക്കെതിരെയുമുള്ളതാണെന്നും മെഹ്ബൂബ ആരോപിച്ചു.
‘ജനാധിപത്യത്തില്‍ ആശയങ്ങള്‍ ഉയര്‍ത്തിപിടിക്കാനുള്ളതാണ്. ജനാധിപത്യ വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായി തീരുമാനത്തിലൂടെ സര്‍ക്കാര്‍ മുസ്ലീങ്ങള്‍ക്കെതിരെയും ജമ്മുകശ്മീരിനെതിരെയും എത്രവലിയ നടപടികളാണ് കൈകൊള്ളുന്നതെന്ന് ബാരമുള്ളയില്‍ പിഡിപി പ്രവര്‍ത്തകരുടെ കണ്‍വെന്‍ഷനില്‍ സംസാരിക്കവെ മെഹ്ബൂബ പറഞ്ഞു. പിഡിപി അധികാരത്തിലെത്തിയാല്‍ ഈ നിയന്ത്രണം നീക്കം ചെയ്യുമെന്നും മെഹ്ബൂബ പറഞ്ഞു. നേരത്തെ മെഹ്ബൂബഇരു സംഘടനകളും കേന്ദ്രം നിരോധിച്ചതിനെതിരെ രംഗത്തെത്തിയിരുന്നു.
Post Your Comments