Latest NewsKerala

വ്യാപാരിയെ കൊലപ്പെടുത്തിയ സംഭവം ;അഞ്ചു പേർകൂടി പിടിയിൽ

എറണാകുളം : വ്യാപാരിയെ കൊലപ്പെടുത്തിയ സംഭവത്തിൽ അഞ്ചു പേർകൂടി പിടിയിൽ. പെരുമ്പാവൂർ ഐമുറി സ്വദേശി ബേബി(66)യെയാണ് കഴിഞ്ഞ ദിവസം മർദ്ദിച്ച് കൊലപ്പെടുത്തിയത്. ബേബിയുടെ സഹോദരിയുടെ രണ്ട് മക്കളടക്കമുള്ളവരാണ് അറസ്റ്റിലായത്.

സഹോദരി പുത്രന്മാരായ മിഥുൻ ബാബു,അഖിൽ ബാബു പെരുമ്പാവൂർ സ്വദേശികളായ സുബിൻ, ഷംഷാദ്, അസ്ലം എന്നിവരാണ് കസ്റ്റഡിയിലുള്ളത്. മൂവരും അഖിലിന്റെയും മിഥുന്റെയും സുഹൃത്തുക്കളാണ്. പ്രതികളെ കോടതിയിൽ ഹാജരാക്കി.

കഴിഞ്ഞ ഞായറാഴ്ച വൈകിട്ടാണ് ബേബി മർദ്ദനമേറ്റ് മരിച്ചത്. പെരുമ്പാവൂർ എ.എം റോഡിൽ താലൂക്ക് ആശുപത്രിക്ക് സമീപം ഫ്രൂട്ട് സ്റ്റാൾ നടത്തുന്ന ബേബിയെ കടയിലെത്തിയ സഹോദരി പുത്രൻമാർ മർദ്ദിക്കുകയായിരുന്നു. സ്വത്ത് തർക്കത്തിന്റെ പേരിലായിരുന്നു മർദ്ദനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button