![](/wp-content/uploads/2019/03/vimanam-file.jpg)
മോസ്കോ: പൂര്‍ണനഗ്നനായി വിമാനത്തില്‍ യാത്ര ചെയ്യാന്‍ ശ്രമിച്ച യുവാവിനെ പോലീസിന് കൈമാറി. റഷ്യയിലെ ദോമോദേദോവോ വിമാനത്താവളത്തിലാണ് സംഭവം നടന്നത്. നഗ്നനായി യാത്ര ചെയ്യാന്‍ ശ്രമിച്ച യുവാവിനെ സുരക്ഷാജീവനക്കാര്‍ തടഞ്ഞിരുന്നു. തുടര്‍ന്ന് ഇയാലെ പോലീസിന് കൈമാറി. സംഭവത്തെ തുടര്‍ന്ന് സര്‍വീസ് 15 മിനുട്ട് വൈകി.
നഗ്നനായി യാത്ര ചെയ്യാന്‍ ശ്രമിച്ചത് എന്തിനാണെന്ന് ചോദിച്ചപ്പോള്‍ വിചിത്രമായ മറുപടിയാണ് അയാള്‍ ജീവനക്കാര്‍ക്ക് നല്‍കിയത്. യാത്രയില്‍ ശരീരം ചലിച്ചു തുടങ്ങുമ്പോള്‍ വസ്ത്രം ‘എയറോഡൈനാമിക്സിനെ’ നശിപ്പിക്കുമെന്നാണ് യുവാവ് പറഞ്ഞ മറുപടി. വസ്ത്രമില്ലാതെ യാത്ര ചെയ്യുന്നത് കൂടുതല്‍ സുഖകരമാണെന്നും യാത്രക്കാരന് അവകാശപ്പെട്ടു. അതേസമയം യാത്രക്കാരന് മദ്യപിച്ചിരുന്നതായി തോന്നിയില്ലെന്നും ദൃക്സാക്ഷികള്‍ പറഞ്ഞു.
Post Your Comments