സിങ്കപ്പുര്‍: മുംബൈയില്‍ നിന്നും സിങ്കപ്പുരിലേക്ക് പോയ വിമാനത്തിന് നേരം ബോംബ് ഭീഷണി. സംഭവത്തെ തുടര്‍ന്ന് വിമാനം അടിയന്തരമായി സിങ്കപ്പുരിലെ ചാങ്കി വിമാനത്താവളത്തില്‍ ഇറക്കി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. മാത്രമല്ല ഭീഷണി വ്യാജമായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു. 263 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.
തിങ്കളാഴ്ച രാത്രി 11.35 നാണ് വിമാനം മുംബൈയില്‍ നിന്നും പറന്നുയര്‍ന്നത്. അല്‍പ സമയത്തിന് ശേഷം വിമാനത്തില്‍ ബോംബുണ്ടെന്ന സന്ദേശം വിമാന കമ്പനി ഓഫീസില്‍ ലഭിച്ചു. തുടര്‍ന്ന് ജാഗ്രതാ നിര്‍ദേശം നല്‍കി. പ്രാദേശിക സമയം ചൊവ്വാഴ്ച രാവിലെ എട്ടു മണിക്ക് വിമാനം ചാങ്കി വിമാനത്താവളത്തില്‍ ഇറക്കി പരിശോധന നടത്തുകയായിരുന്നു. അതേസമയം ഒരു സ്ത്രീയെ ചോദ്യം ചെയ്യലിനായി തടഞ്ഞിവെച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
Post Your Comments