ജുബൈൽ : വാഹനാപകടത്തിൽ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം. ജുബൈലിൽ ബസിൽ ട്രെയ്‍ലർ ഇടിച്ച് മലപ്പുറം അങ്ങാടിപ്പുറം സ്വദേശി ഹനീഫ (34) ആണ് മരിച്ചത്. തിങ്കളാഴ്ച്ച വൈകിട്ടായിരുന്നു അപകടം. മൂന്ന് മലയാളികൾക്ക് പരിക്കേറ്റു. രജ്ഞിത്ത് ആന്റണി മോയിൻ മുഹ്യുദ്ദീൻ, സിയാഉൽ ഹഖ് എന്നിവർക്കാണ് പരിക്കേറ്റത്. രജ്ഞിത്ത് ആന്റണിയുടെ നിലഗുരുതരമാണ്.
രണ്ടാഴ്ച മുൻപു അവധി കഴിഞ്ഞ് നാട്ടിൽ നിന്നെത്തിയ ഹനീഫ പുതിയ ജോലിക്ക് വേണ്ടിയുള്ള കൂടിക്കാഴ്ചയ്ക്ക് സുഹൃത്തുക്കളുമായി പോകുമ്പോഴായിരുന്നു അപകടം സംഭവിച്ചെന്നാണ് ബന്ധുക്കളിൽ നിന്നും ലഭിക്കുന്ന വിവരം.
Post Your Comments