ഇലക്ട്രോണിക്‌സ്, ഐടി വകുപ്പുകള്‍ക്ക് കീഴിലുള്ള സിഎസ് സി ഇ-ഗവേണന്‍സ് സര്‍വീസസ് ലിമിറ്റഡ് രാജ്യത്ത് ഒരുലക്ഷം ഡിജിറ്റല്‍ ഗ്രാമങ്ങള്‍ സൃഷ്ടിക്കാനുള്ള വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കുന്ന തിരക്കിലാണ്.
ജൂണ്‍ മുതല്‍ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. മോദി സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയായ ഡിജിറ്റല്‍ ഗ്രാമങ്ങള്‍ ഈ വര്‍ഷത്തെ ഇടക്കാല ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. അഞ്ച് വര്‍ഷത്തിനുള്ളില്‍ രാജ്യത്താകമാനമായി പത്തുലക്ഷം ഡിജിറ്റല്‍ ഗ്രാമങ്ങള്‍ നിര്‍മ്മിക്കാനായി പതിനായിരം കോടി രൂപ സര്‍ക്കാരിന് ചെലവഴിക്കേണ്ടിവരും.
ഏപ്രില്‍ അവസാനത്തോടെ ഡിപിആര്‍ പൂര്‍ത്തിയാക്കുമെങ്കിലും ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷമായിരിക്കും വിവിധ വകുപ്പുകളുടെ ഏകോപനത്തോടെയുള്ള തുടര്‍നടപടികളെന്ന് ഐടി വിഭാഗത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഓരോ വര്‍ഷവും സിഎസ്സി ഇ-ഗവേണന്‍സ് സര്‍വീസിന്റെ ഉടമസ്ഥതയിലുള്ളകോമണ്‍ സര്‍വീസ് സെന്ററുകള്‍ വഴി 25,000 ഡിജിറ്റല്‍ ഗ്രാമങ്ങള്‍ സ്ഥാപിക്കും. ഇതനായി വാര്‍ഷിക അടിസ്ഥാനത്തിലായിരിക്കും ഫണ്ട് വകയിരുത്തുന്നത്. ഇതിനകം 700 ഡിജിറ്റല്‍ ഗ്രാമങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്.
ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള ആദ്യമൂന്ന് മാസങ്ങളില്‍ പദ്ധതിയുടെ ആസൂത്രണഘട്ടമാണ്. ഒരു ഗ്രാമം ഒരു ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറ്റാന്‍ 10 ലക്ഷം രൂപ നിക്ഷേപം ആവശ്യമാണ്. ഇന്‍ര്‍നെറ്റ് വൈ ഫൈ ലഭ്യമാകുന്ന കേന്ദ്രവും ഒരു ഡിജിറ്റല്‍ ബാങ്കര്‍, ഡോക്ടര്‍, ടീച്ചര്‍ എന്നിവരും ചേര്‍ന്നതാണ് ഒരു ഡിജിറ്റല്‍ ഗ്രാമം. സര്‍ക്കാര്‍ പദ്ധതിയായ ഭാരത്‌നെറ്റ് വഴിയാണ് ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കുന്നത്
Post Your Comments