
തിരുവനന്തപുരം : കേരളത്തിൽ എല്ലാ പ്രവചനങ്ങൾക്കും അതീതമായി കൂടുതൽ സീറ്റുകൾ എൻഡിഎ നേടുമെന്ന് കേന്ദ്ര ഇന്റലിജൻസ് റിപ്പോർട്ട്. തിരുവനന്തപുരം, പത്തനംതിട്ട , കോട്ടയം മണ്ഡലങ്ങളില്‍ ബിജെപിയ്ക്ക് വിജയസാധ്യതയെന്ന് കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയുടെ വിലയിരുത്തല്‍ .ഈ മൂന്നിടത്തും ശക്തമായ ത്രികോണമത്സരം നടക്കുമെന്നും തിരുവനന്തപുരത്ത് കുമ്മനവും തരൂരും തമ്മില്‍ നേരിട്ടുള്ള മത്സരമാകും നടക്കുക എന്നുമാണ് കേന്ദ്ര ഇന്റലിജന്‍സ് വിലയിരുത്തുന്നത് .
സിപിഎം ഇവിടെ ചിത്രത്തിലെ ഉണ്ടാവില്ലെന്നാണ് സൂചന. യു.ഡി.എഫിന്റെ സിറ്റിംഗ് സീറ്റായ പത്തനംതിട്ട നിലനിർത്തുന്നതിനായി സിറ്റിംഗ് എം.പിയായ ആന്റോ ആന്റണിയും , വീണ ജോര്‍ജ്ജ് എം.എല്‍.എയെ കളത്തിലിറക്കി മണ്ഡലം തിരികെ പിടിക്കാന്‍ എല്‍.ഡി.എഫും ശ്രമിക്കുന്നുവെങ്കിലും വിജയ സാധ്യതയുള്ളത് കെ സുരേന്ദ്രനാണെന്നാണ് റിപ്പോർട്ട്.
മറ്റൊരു മണ്ഡലം പി സി തോമസ് മത്സരിക്കുന്ന കോട്ടയമാണ്. തൃശൂരും ശക്തമായ മത്സരം കാഴ്ചവെക്കാനാവുമെന്നാണ് റിപ്പോർട്ട്. എന്നാൽ ഇതുവരെ മണ്ഡലത്തിൽ ബിഡിജെഎസ് സ്ഥാനാർത്ഥികളെ തീരുമാനിച്ചിട്ടില്ല.
Post Your Comments