കൊല്ലം: കൊല്ലം ബീച്ചിൽ കാണാതായ ദമ്പതികളുടെ മൃതദേഹം കണ്ടെത്തി.പറക്കുളം സ്വദേശി നിൽകുമാർ (23) ഭാര്യ ശാന്തിനി(19) എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ കൊല്ലം പോര്‍ട്ടിന് സമീപമാണ് മൃതദേഹം അടിഞ്ഞത്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.
കഴിഞ്ഞ ദിവസം ബന്ധുക്കള്‍ക്കൊപ്പം ബീച്ചിലെത്തിയ ഇരുവരും കാല് കഴുകുന്നതിനിടയില്‍ തിരയില്‍പ്പെടുകയായിരുന്നു. രണ്ടു ദിവസമായി തെരച്ചില്‍ നടത്തിയെങ്കിലും ഇരുവരെയും കണ്ടെത്താനായിരുന്നില്ല. സുനിൽകുമാറിന്‍റെ സഹോദരഭാര്യയുടെ ബന്ധുവിന്‍റെ വിവാഹത്തിൽ പങ്കെടുക്കാൻ പെരുമണിലേക്ക് പോയതായിരുന്നു ഇരുവരും.
Post Your Comments