കണ്ണൂര്‍: ബസുകള്‍ക്ക് ബോഡി കോഡ് വന്നപ്പോള്‍ മുന്നിലെ കിളി മാറി. ഒപ്പം വാതിലടയ്ക്കുന്ന ശീലവും. അതുകൊണ്ട് തന്നെ ബസിലെ പുറകിലെ വാതില്‍ക്കല്‍ മാത്രമാണ് കിളികളുള്ളത്. ബോഡി കോഡ് അനുസരിച്ച് ബസുകളുടെ മുന്‍വശത്തു പഴയ വാതിലിനു പകരം ന്യുമാറ്റിക് വാതിലുകളാണു വേണ്ടത്. യാത്രക്കാര്‍ പടിയില്‍ ഇറങ്ങിനിന്നാല്‍ വാതില്‍ അടഞ്ഞ് അപകടമുണ്ടാവാതിരിക്കാന്‍ സെന്‍സറും ഘടിപ്പിക്കണം.
രാവിലെയും വൈകിട്ടും ചില ബസുകളുടെ മുന്‍വശത്തെ പടിയില്‍ തൂങ്ങിനില്‍ക്കുന്ന തരത്തില്‍ ആള്‍ത്തിരക്കു കാരണം ബ്രേക്കിടുമ്പോഴും മറ്റും പുറത്തേക്കു തെറിച്ചുവീണ് അപകടങ്ങളുണ്ടാകാനുള്ള സാധ്യത ഏറെയാണെന്നു യാത്രക്കാര്‍ പറയുന്നു. ഇതു കാരണം പലപ്പോഴും വാതില്‍ അടയ്ക്കാന്‍ സാധിക്കാറില്ല. ഇത് കാരണം നിരവധി അപകടങ്ങളാണ് ഉണ്ടാവുന്നത്. അപകടങ്ങളെത്തുടര്‍ന്ന് കഴിഞ്ഞ മാസം ആര്‍ടിഒയുടെ നേതൃത്വത്തില്‍ എറണാകുളത്തു നടത്തിയ പരിശോധനയില്‍ 21 ഡ്രൈവര്‍മാരുടെയും 16 കണ്ടക്ടര്‍മാരുടെയും ലൈസന്‍സ് റദ്ദാക്കിയിരുന്നു. യാത്ര പുറപ്പെടുന്നതിനു തൊട്ടു മുന്‍പുവരെ വിദ്യാര്‍ഥികളെ പുറത്തുനിര്‍ത്തുന്നതിന് എതിരെയും പ്രതിഷേധമുണ്ട്. കര്‍ശന നിര്‍ദേശമുണ്ടെങ്കിലും ജില്ലയിലെ പല ബസ് സ്റ്റാന്‍ഡുകളിലും ഈ പതിവു തുടരുന്നുണ്ട്.
Post Your Comments