Latest NewsInternational

മുപ്പത്തിനായിരത്തിലേറെ ലോ​ക ഭൂ​പ​ട​ങ്ങ​ള്‍ നശിപ്പിച്ച് ചൈന; കാരണമിതാണ്

അ​രു​ണാ​ച​ല്‍ പ്ര​ദേ​ശി​നെ​യും, താ​യ്‌വാ​നെ​യും ചൈ​ന​യു​ടെ ഭാ​ഗ​മാ​ക്കി രേ​ഖ​പ്പെ​ടു​ത്താ​ത്ത 30,000 ലോ​ക ഭൂ​പ​ട​ങ്ങ​ള്‍ നശിപ്പിച്ച് ചൈന. ഇ​ന്ത്യ​യി​ലെ വ​ട​ക്ക്-​കി​ഴ​ക്ക​ന്‍ സം​സ്ഥാ​ന​മാ​യ അ​രു​ണാ​ച​ല്‍ പ്ര​ദേ​ശും താ​യ്‌വാ​നും ത​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണെന്ന് വാദിച്ചാണ് ചൈന ഇത്തരത്തിലൊരു നടപടിയ്ക്ക് മുതിർന്നത്. മാ​പ്പ് മാ​ര്‍​ക്ക​റ്റി​ല്‍ ചൈ​ന ചെ​യ്ത​തെ​ല്ലാം തി​ക​ച്ചും നി​യ​മാ​നു​സൃ​ത​വും ആ​വ​ശ്യ​ക​ത​യു​ള്ള​തു​മാ​ണെ​ന്ന് ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ലോ ​ഓ​ഫ് ചൈ​ന ഫോ​റി​ന്‍ അ​ഫ​യേ​ഴ്സ് യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ പ്ര​ഫ​സ​ര്‍ ലി​യു വെ​ന്‍​സോം​ഗ് അ​വ​കാ​ശ​പ്പെ​ടു​ന്നു.

അതേസമയം ഇ​ന്ത്യ​യു​ടെ സമ്പൂ​ര്‍​ണാ​ധി​കാ​ര​മു​ള്ള പ്ര​ദേ​ശ​മാ​ണ് അ​രു​ണാ​ച​ല്‍ പ്ര​ദേശെ​ന്നും അ​തി​നെ ഒ​രി​ക്ക​ലും അ​ന്യ​ധീ​ന​പ്പെ​ടു​ത്തു​വാ​ന്‍ സാ​ധ്യ​മ​ല്ലെ​ന്നും ഇ​ന്ത്യ​ന്‍ സ​ര്‍​ക്കാ​ര്‍ വ്യക്തമാക്കി. ഇ​ന്ത്യ​യി​ലെ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് സ​ന്ദ​ര്‍​ശ​നം ന​ട​ത്തു​ന്ന​തു പോ​ലെ ത​ന്നെ​യാ​ണ് അ​രു​ണാ​ച​ല്‍​പ്ര​ദേ​ശി​ലേ​ക്കും നേ​താ​ക്ക​ന്മാ​ര്‍ പോ​കു​ന്ന​തെ​ന്നും ഇ​ന്ത്യ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button