Latest NewsIndiaInternational

ഗോവയടക്കം ഇന്ത്യയിലെ ജൂത കേന്ദ്രങ്ങളില്‍ ഐഎസ് അൽ ഖ്വയ്ദ ഭീഷണി

നിരവധി ക്രൈസ്തവ,​ ജൂത സഞ്ചാരികള്‍ ധാരാളമെത്തുന്ന വിനോദസഞ്ചാരകേന്ദ്രമെന്ന നിലയിലാണ് ഗോവയില്‍ സുരക്ഷാ മുന്നറിയിപ്പ്

പനാജി: ഗോവയടക്കം ഇന്ത്യയിലെ ജൂതകേന്ദ്രങ്ങളില്‍ കേന്ദ്ര അന്വേഷണ ഏജന്‍സിയുടെ സുരക്ഷാ മുന്നറിയിപ്പ്. ഇസ്രായേലില്‍ നിന്നുള്‍പ്പെടെ നിരവധി ക്രൈസ്തവ,​ ജൂത സഞ്ചാരികള്‍ ധാരാളമെത്തുന്ന വിനോദസഞ്ചാരകേന്ദ്രമെന്ന നിലയിലാണ് ഗോവയില്‍ സുരക്ഷാ മുന്നറിയിപ്പ് നല്‍കിയത്. ന്യൂസിലാന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ച്‌ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ലോകത്ത് പലയിടങ്ങളിലും ക്രൈസ്തവര്‍ക്കെതിരായ ഭീകരാക്രമണങ്ങള്‍ നടന്നേക്കുമെന്നുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ ഏജന്‍സിയുടെ മുന്നറിയിപ്പ്.

ഇക്കാര്യം ഗോവ പൊലീസ് തലവന്‍ ജസ്‌പാല്‍ സിംഗ് സ്ഥിരീകരിച്ചു. ഭീകരസംഘടനകളായ ഐസിസും അൽ ഖ്വയ്ദയുമാണ് ആക്രമണത്തിന് പദ്ധതിയിടുന്നതെന്നാണ് റിപ്പോര്‍ട്ട്. മുസ്ലീം വിരുദ്ധ,​ തീവ്രവെള്ളക്കാരനാണ് ക്രൈസ്റ്റ് ചര്‍ച്ചില്‍ 49 പേരുടെ മരണത്തിനിടയാക്കിയ വെടിവയ്പ് നടത്തിയത്. . ഡല്‍ഹിയിലെ ഇസ്രായേല്‍ എംബസി,​ മുംബയിലെ ഇസ്രായേല്‍ കോണ്‍സുലേറ്റ് ജനറലിന്റെ കാര്യാലയം,​ ജൂത സിനഗോഗുകള്‍,​ ക്രൈസ്തവ,​ ജൂത ദേവാലയങ്ങള്‍ ഉള്ള സംസ്ഥാനങ്ങള്‍,​ കേന്ദ്രഭരണപ്രദേശങ്ങള്‍ എന്നിവിടങ്ങളിലും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button