കൊൽക്കത്ത: കമലഹാസന്‍റെ മക്കള്‍ നീതി മയ്യവുമായി തൃണമൂല്‍ സഖ്യമായതായി മമത പ്രഖ്യാപിച്ചു. കമലഹാസന്‍ കൊല്‍ക്കക്കയിലെത്തി മമത യുമായി നേരിട്ട് ചേര്‍ന്ന ഒരു മണിക്കൂറോളം നീണ്ട ചര്‍ച്ചക്ക് ശേഷമാണ് അവര്‍ ഈ കാര്യം വെളിപ്പെടുത്തിയത്. അതേ സമയം ആന്‍ഡമാനില്‍ തൃണമൂല്‍ സ്വാനാര്‍ഥിയെ പ്രഖ്യാപിച്ചിരുന്നു.
ഈ സ്ഥാനാര്‍ഥിക്ക് തന്‍റെ പാര്‍ട്ടിയുടെ മുഴുവന്‍ പിന്തുണയും നല്‍കുമെന്ന് കമല്‍ അറിയിച്ചു. കമലുമായി ഇത്തരത്തിലുളള ഒരുമിച്ച് ചേരലില്‍ സന്തോഷവും ഏറെ അഭിമാനവും ഉണ്ടെന്നും ഭാവിയില്‍ പാര്‍ട്ടികള്‍ തമ്മിലുളള ബന്ധം കൂടുതല്‍ ബൃഹത്തായി വര്‍ദ്ദിക്കണമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്ന് മമത കൂട്ടിച്ചേര്‍ത്തു.
Post Your Comments