
ഷിംല: എസ്എഫ്ഐ-എബിവിപി സംഘര്‍ഷം, 17 പേര്‍ക്ക് പരിക്കേറ്റു. ഹിമാചല്‍ പ്രദേശ് യൂണിവേഴ്‌സിറ്റി കാമ്പസിലാണ് അക്രമം നടന്നത്
സര്‍വകലാശാലയുടെ ഗ്രൗണ്ടില്‍ ആര്‍എസ്എസ് ശാഖാ യോഗം ചേര്‍ന്നതുമായി ബന്ധപ്പെട്ടാണു തര്‍ക്കം ഉടലെടുത്തത്. ശാഖയുടെ യോഗം നടക്കുമ്പോള്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ തങ്ങളെ വാളുകളുമായി ആക്രമിക്കുകയായിരുന്നെന്നും നാലു പേര്‍ ഗുരുതരാവസ്ഥയിലാണെന്നും എബിവിപി യൂണിവേഴ്‌സിറ്റി കാമ്പസ് വൈസ് പ്രസിഡന്റ് അശ്വനി താക്കുര്‍ പറഞ്ഞു. എന്നാല്‍ എസ്എഫ്ഐയുടെ വാദം മറിച്ചാണ്. ഗ്രൗണ്ടില്‍ ക്രിക്കറ്റ് കളിക്കുകയായിരുന്നവരില്‍ ഒരാളെ ഒരു ആര്‍എസ്എസ് നേതാവ് മര്‍ദിച്ചെന്നും ഇത് ചോദ്യം ചെയ്യവെ ആര്‍എസ്എസ്, എബിവിപി പ്രവര്‍ത്തകര്‍ തങ്ങളെ ലാത്തി ഉപയോഗിച്ചു മര്‍ദിക്കുകയുമായിരുന്നെന്നും എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആരോപിച്ചു.
Post Your Comments