അവണൂര്‍: തലയില്‍ ചക്ക വീണ് ലോട്ടറി വില്പ്പനക്കാരന് മരിച്ചു. കിരലൂര്‍ സ്വദേശി ഒറായംപുറത്ത് വീട്ടില്‍ ക്യഷണന്റെ മകന് ശങ്കരന്‍കുട്ടി (67) ആണ് മരിച്ചത്. ശൂര് ഗവ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
രാവിലെ അവണൂര്‍ കവലയില്‍ ചായകുടിച്ച് തിരിച്ച് ബെെക്കില്‍ കേറവേയാണ് അപകടം. സമീപത്തെ പ്ലാവില്‍ നിന്നും രണ്ട് ചക്കകള്‍ പൊട്ടി ശങ്കരന്‍കുട്ടിയുടെ തലയില്‍ വീഴുകയായിരുന്നു. ഓടികൂടിയ നാട്ടുകാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മണിക്കൂറുകള്‍ക്ക് ശേഷം മരണം സംഭവിച്ചു.
പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. മ്യതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. പരേതയായ പത്മാവതിയാണ് ഭാര്യ. മക്കള്‍: ശിവന്, മനോജ്. മരുമക്കള്‍: സരിത, മായ.
Post Your Comments