NattuvarthaLatest NewsKerala

ഈ സ്ഥലങ്ങളില്‍ വൈദ്യുതി മുടങ്ങും

കണ്ണൂര്‍ : കൊളച്ചേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പിരിധിയിലെ കുറ്റിച്ചിറ, ചാത്തോത്ത് കുന്ന്, അരിമ്പ്ര, നണിയൂര്‍ നമ്പ്രം, പറശ്ശിനി പാലം, പറശ്ശിനി റോഡ് എന്നീ ഭാഗങ്ങളില്‍ നാളെ(മാര്‍ച്ച് 26) രാവിലെ 10 മുതല്‍ 5.30 വരെ വൈദ്യുതി മുടങ്ങും.

ശിവപുരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പിരിധിയിലെ എടവേലില്‍, ശിവപുരം ഹൈസ്‌കൂള്‍ പരിസരം, അയ്യല്ലൂര്‍ എന്നീ ഭാഗങ്ങളില്‍ നാളെ(മാര്‍ച്ച് 26) രാവിലെ ഒമ്പത് മുതല്‍ വൈകുന്നേരം ആറ് വരെ വൈദ്യുതി മുടങ്ങും.

ചക്കരക്കല്ല് ഇലക്ട്രിക്കല്‍ സെക്ഷന്‍ പിരിധിയിലെ ചക്കരക്കല്ല് ടൗണ്‍, ചൂള, നാലാംപീടിക, കാവിന്‍മൂല എന്നീ ഭാഗങ്ങളില്‍ നാളെ(മാര്‍ച്ച് 26) രാവിലെ 10 മുതല്‍ മൂന്ന് മണി വരെ വൈദ്യുതി മുടങ്ങും.

ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കരിമ്പുംകര, തരിയേരി, കണ്ടപ്പുറം, ഇടവച്ചാല്‍, മീന്‍കടവ്, എന്നീ ഭാഗങ്ങളില്‍ നാളെ(മാര്‍ച്ച് 26) രാവിലെ ഒമ്പത് മുതല്‍ രണ്ട് മണിവരെയും മുണ്ടേരിചിറ, മുണ്ടേരിക്കടവ്, മുണ്ടേരിമൊട്ട എന്നീ ഭാഗങ്ങളില്‍ ഉച്ചക്ക് ഒരു മണി മുതല്‍ അഞ്ച് മണിവരെയും വൈദ്യുതി മുടങ്ങും.

ശ്രീകണ്ഠാപുരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ചെങ്കോന്ന്, തവറോല്‍ എന്നീ ഭാഗങ്ങളില്‍ നാളെ(മാര്‍ച്ച് 26) രാവിലെ ഒമ്പത് മുതല്‍ അഞ്ച് വരെ വൈദ്യുതി മുടങ്ങും

shortlink

Related Articles

Post Your Comments

Related Articles


Back to top button