പാലേരി മാണിക്യം എന്ന ചിത്രത്തിലൂടെയാണ് പത്തനംതിട്ടയിലെ കോന്നി സ്വദേശിനിയായ മൈഥിലി മലയാളികളുടെ മനസ്സിൽ ഇടം നേടിയത്. ഓഡീഷനുള്ള കോള്‍ ലഭിച്ചപ്പോള്‍ ആരാണ് ഹീറോയെന്നാണ് താൻ ചോദിച്ചതെന്നും മമ്മൂട്ടിയാണ് നായകന്‍ എന്ന് പറഞ്ഞപ്പോള്‍ കിട്ടില്ലെന്നുറപ്പിച്ചിരുന്നതായും താരം മുൻപ് പറഞ്ഞിരുന്നു. സിനിമയില്‍ അഭിനയിക്കുന്നതിനോട് തുടക്കത്തില്‍ വീട്ടുകാര്‍ക്ക് യോജിപ്പുണ്ടായിരുന്നില്ല. പിന്നീട് എങ്ങനെയൊക്കെയോ ആണ് സമ്മതിപ്പിച്ചത്. മോഡലിംഗിന് പോയപ്പോഴും ഇതായിരുന്നു അവസ്ഥയെന്നും മൈഥിലി വ്യക്തമാക്കുന്നു.
പിന്നീടങ്ങോട്ടും അഭിനയ പ്രാധാന്യമുള്ളതും ശ്രദ്ധിക്കപ്പെടുന്നതുമായ കഥാപാത്രങ്ങളെയായിരുന്നു താരത്തിന് ലഭിച്ചത്. എന്നാല്‍ ഇടയ്ക്ക് വെച്ച് താരം സിനിമയില്‍ നിന്നും അപ്രത്യക്ഷയായി. സിനിമയിലെ കഥാപാത്രത്തിന്റെ പേരിലും അല്ലാതെയുമൊക്കെയായി പലവിധ വിമര്‍ശനങ്ങളായിരുന്നു താരത്തിന് നേരിടേണ്ടി വന്നത്. ഇതോടെ സിനിമകളുടെ എണ്ണം മൈഥിലി കുറച്ചു. അഭിനേത്രിയും ഗായികയുമായ താരത്തെ പിന്നീട് കാണാനേയില്ലായിരുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം സ്‌റ്റേജ് പരിപാടികളിലൂടെയാണ് താരം പിന്നീട് തിരിച്ചെത്തിയത്.
Post Your Comments