Kerala

ഭൂമിക്കൊരു വോട്ട്; സെല്‍ഫി മത്സരത്തില്‍ പങ്കെടുക്കാം

പത്തനംതിട്ട: തെരഞ്ഞെടുപ്പ് ചൂടിനിടയില്‍ പ്രകൃതിക്കായി വ്യത്യസ്തമായൊരു സെല്‍ഫി മത്സരം. ലോക്‌സഭാ തെരഞ്ഞെടുപ്പ് പരിസ്ഥിതിസൗഹൃദമായി നടത്തുന്നതിനുള്ള ‘ഹരിത തെരഞ്ഞെടുപ്പ് 2019’ ന്റെ ഭാഗമായി ജില്ലാ ശുചിത്വമിഷന്റെ നേതൃത്വത്തില്‍ പൊതുജനങ്ങള്‍ക്കായി ഭൂമിക്കൊരു വോട്ട് എന്ന പേരിലാണ് സെല്‍ഫി മത്സരം നടത്തുന്നത്. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ സ്വന്തം സ്ഥലത്തോ മറ്റെവിടെയെങ്കിലുമോ പുതുതായി വൃക്ഷത്തൈ നടുന്നതിന്റെ സെല്‍ഫി ഫോട്ടോയാണ് അയയ്‌ക്കേണ്ടത്. വൃക്ഷത്തൈ നടുന്ന സ്ഥലം വ്യക്തമായി തിരിച്ചറിയത്തക്ക വിധത്തിലായിരിക്കണം ഫോട്ടോ എടുക്കേണ്ടത്. പങ്കെടുക്കുന്നവരില്‍ നിന്നും തെരഞ്ഞെടുക്കുന്ന മൂന്ന് പേര്‍ക്ക് തെരഞ്ഞെടുപ്പിനുശേഷം സമ്മാനങ്ങള്‍ നല്‍കും. വിജയികളാകുന്ന വ്യക്തികള്‍ നട്ട വൃക്ഷത്തൈകള്‍ നേരിട്ടുകണ്ട് ബോധ്യപ്പെട്ടതിനു ശേഷം മാത്രമേ സമ്മാനങ്ങള്‍ നല്‍കുകയുള്ളു. ഏപ്രില്‍ 20 വരെ മത്സരത്തില്‍ പങ്കെടുക്കാം. പങ്കെടുക്കുന്നവര്‍ സെല്‍ഫി ഫോട്ടോകള്‍ 8129557741 എന്ന മൊബൈല്‍ നമ്പരില്‍ വാട്‌സപ്പ് വഴിയോ smpta3@gmail.comഎന്ന ഇ-മെയില്‍ വിലാസത്തിലോ അയയ്ക്കണം. ഫോട്ടോയോടൊപ്പം പേര്, ഫോണ്‍ നമ്പര്‍, വൃക്ഷത്തൈയുടെ ഇനം എന്നിവയും അയയ്ക്കണം. ഒരാള്‍ക്ക് ഒന്നില്‍കൂടുതല്‍ വൃക്ഷത്തൈകള്‍ നടുന്ന പ്രത്യേക ഫോട്ടോകള്‍ അയയ്ക്കാം.

shortlink

Post Your Comments


Back to top button