റിയാദ്: മലയാളികള്‍ ഏറെ ജോലി ചെയ്യുന്ന ഫാര്‍മസികളില്‍ നിതാഖത് നടപ്പിലാക്കൊനൊരുങ്ങി സൗദി മന്ത്രാലയം.അഞ്ചിലേറെ വിദേശത്തൊഴിലാളികള്‍ ജോലിചെയ്യുന്ന ഫാര്‍മസികളിലാണ് സ്വദേശിവത്കരണം നടപ്പാക്കുക. ഇതുസംബന്ധിച്ച വിശദാംശങ്ങള്‍ തൊഴില്‍, സാമൂഹിക വികസനകാര്യമന്ത്രാലയം പുറത്തുവിട്ടു.തുടക്കത്തില്‍ 20 ശതമാനം സ്വദേശികളെ ഫാര്‍മസികളില്‍ നിയമിക്കുകയാണ് ലക്ഷ്യം.
സൗദിയില്‍ ഫാര്‍മസി മേഖലകളില്‍ ആയിരക്കണക്കിന് മലയാളികളാണ് ജോലി ചെയ്യുന്നത്. ഈ മേഖലയില്‍ നിതാഖത് നടപ്പിലാക്കുന്നതോടെ ആയിരക്കണക്കിന് മലയാളികളുടെ ജോലി പോകും. ഇതോടെ നാട്ടിലേയ്ക്ക് മടങ്ങുന്ന മലയാളികളുടെ എണ്ണത്തില്‍ കാര്യമായ വര്‍ധന ഉണ്ടാകും.
ഫാര്‍മസിസ്റ്റുകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് സ്വദേശിവത്കരണം നടപ്പാക്കുന്നത്. ആരോഗ്യമേഖലയില്‍ സ്വദേശിയുവാക്കള്‍ക്ക് അനുയോജ്യമായ സാഹചര്യമാണ് ഫാര്‍മസിമേഖലയിലുള്ളത്. അതുകൊണ്ടുതന്നെ സ്വദേശിവത്കരണം ഊര്‍ജിതമായി നടപ്പാക്കുമെന്നും തൊഴില്‍മന്ത്രാലയം വ്യക്തമാക്കി.സൗദി കൗണ്‍സില്‍ ഫോര്‍ ഹെല്‍ത്ത് സ്‌പെഷ്യാലിറ്റീസില്‍ രജിസ്റ്റര്‍ചെയ്ത സ്വദേശി ഫാര്‍മസിസ്റ്റുകള്‍ക്കും പഠനം തുടരുന്നവര്‍ക്കും പദ്ധതി പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഔഷധനിര്‍മാണശാലകള്‍, മരുന്നുവിതരണക്കമ്പനികള്‍ തുടങ്ങിയ സ്ഥാപനങ്ങളിലും ഫാര്‍മസിസ്റ്റുകള്‍ക്ക് അവസരമുണ്ട്. ഇവിടങ്ങളിലും 20 ശതമാനം സ്വദേശി ഫാര്‍മസിസ്റ്റുകളെ നിയമിക്കണംസ്വദേശിവത്കരണം നടപ്പാക്കുന്ന സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് വിവിധപദ്ധതികള്‍ നടപ്പാക്കും.
Post Your Comments