കൊച്ചി: അമേഠിയില്‍ തോല്‍വി മുന്‍കൂട്ടി കണ്ടാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വരവെന്നും വയനാട് എത്തിയാല്‍ മല്‍സരിച്ചാല്‍ ബിജെപി അതിനെ പല്ലും നഖവും വെച്ച് നേരിടുമെന്ന് ബിജെപി പ്രസിഡന്‍റ് പിഎസ് ശ്രീധരന്‍ പിളള ഉറച്ച ശബ് ദത്തില്‍ നയം വ്യക്തമാക്കി. രാഹുല്‍ നിന്നാല്‍ പാര്‍ട്ടി അതിനെതിരെ കേന്ദ്രത്തിന്‍റെ അനുമതിയോടെ രാഷ്ട്രീയ തന്ത്രങ്ങള്‍ ആവിഷ്കരിക്കുമെന്നും കരുക്കള്‍ നീക്കുമെന്നും അദ്ദേഹം വിശദമാക്കി.
നിലവില്‍ വയനാട് ബിഡിജെഎസിന്‍റെതാണ്. എന്നാല്‍ രാഹുല്‍ വരുന്ന പക്ഷം ബിജെപി സീറ്റ് എറ്റെടുക്കാനുളള നീക്കങ്ങള്‍ നടത്തുമെന്നും അതിനുളള അതിപ്രധാന താജരുമാനങ്ങള്‍ കെെക്കൊളളളുമെന്നും അദ്ദേഹം അറിയിച്ചു. രാഹുല്‍ വരുമോ വരില്ലയോ എന്ന കാര്യത്തില്‍ നീക്ക് പോക്കായതിന് ശേഷമേ ഈ കാര്യത്തില്‍ മുന്നോട്ടുളള നടപടികള്‍ പാര്‍ട്ടിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുകയുളളുവെന്നും ശ്രീധരന്‍പിളള പ്രതികരിച്ചു. രാഹുലിനെ സംഘടനാ പരമായും രാഷ്ട്രീയമായും നേരിടാനുളള കച്ചകെട്ടലിലാണ് സിപിഎമ്മും.
Post Your Comments