കൊച്ചി : വിവാഹത്തട്ടിപ്പ് വീരന്‍ അറസ്റ്റില്‍. കര്‍ഷക കോണ്‍ഗ്രസ് നേതാവിന്റെ മകനാണ് അറസ്റ്റിലായത്. നെയ്യാറ്റിന്‍കര സ്വദേശി കെ എസ് അനിലിന്റെ മകന്‍ അമലിനെയാണ് പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്ന് സ്ത്രീകളെ വിവാഹം ചെയ്ത പ്രതി രണ്ടാം ഭാര്യയുടെ പരാതിയിലാണ് കുടുങ്ങിയത്.
കര്‍ഷക കോണ്‍ഗ്രസിന്റൈ തിരുവനന്തപുരം മുന്‍ ജില്ലാ പ്രസിഡന്റ് കെ എസ് അനിലിന്റെ മകന്‍ അമലാണ് വിവാഹത്തട്ടിപ്പ് കേസില്‍ പിടിയിലായത്. നെയ്യാറ്റിന്‍കര സ്വദേശിയായ ഇയാള്‍ മൂന്നു സ്ത്രീകളെ വിവാഹം കഴിച്ചതായി പൊലീസ് പറയുന്നു.
ആദ്യ വിവാഹം മറച്ചുവെച്ചാണ് രണ്ടാമത്തെ വിവാഹവും ക്ഷേത്രാചാരപ്രകാരം നടത്തിയത്. പിന്നീട് ഇവരെ പലയിടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചു. മൂന്നാമത്തെ വിവാഹവും കഴിച്ചതോടെ രണ്ടാം ഭാര്യ പരാതി നല്‍കുകയായിരുന്നു. കൊച്ചി തമ്മനത്തെ ഫ്‌ളാറ്റില്‍വെച്ച് തന്നെ ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. തുടര്‍ന്ന് പാലാരിവട്ടം പൊലീസ് കേസെടുത്ത് ഇയാളെ അറസ്റ്റ് ചെയ്തു.
Post Your Comments