തിരുവനന്തപുരം:വ്യത്യസ്തമായ രീതിയില്‍ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ് തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്.
കാലാവസ്ഥാ ദിനത്തില്‍ കുളം വൃത്തിയാക്കിയാണ് കുമ്മനം രാജശേഖരന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടങ്ങിയത് .മരുതംകുഴി ക്ഷേത്രത്തിനു സമീപം ചിറ്റാന്കര കോട്ടൂര്‍ കോണം കുളമാണ് പ്രവര്‍ത്തകര്‍ക്കൊപ്പം കുമ്മനം വൃത്തിയാക്കിയത്. നാടന്‍ ലുക്കിലാണ് കുമ്മനം പ്രവര്‍ത്തകര്‍ക്കും മറ്റ് ബിജെപി നേതാക്കള്‍ക്കും ഒപ്പം കുളം വൃത്തിയാക്കാനെത്തിയത്.
പായല്‍ നീക്കാനും ചെളിവാരാനും കുമ്മനവും കുളത്തിലിറങ്ങിയത് പ്രവര്‍ത്തകര്‍ക്ക് ആവേശമായി. അഴുക്ക് നീക്കി കുളം വൃത്തിയാക്കിയ ശേഷം
ആനയിറ ഈശാലയത്തിലെത്തിയപ്പോള് സ്വാമി ഈശ സമ്മാനിച്ച പ്ലാവ് നട്ടാണ് കുമ്മനം മടങ്ങിയത്. ഇതിന് ശേഷം ചക്കപ്പുഴുക്കും കഴിച്ചാണ് കുമ്മനം മടങ്ങിയത്.
കൗതുകത്തോടെയാണ് നാട്ടുകാര്‍ കുമ്മനത്തിന്റെ പ്രചാരണ പരിപാടിയുടെ തുടക്കം കണ്ടത്.കനത്ത മത്സരം നടക്കുന്ന മണ്ഡലമാണ് തിരുവനന്തപുരം.
Post Your Comments