
ചെന്നൈ: പുല്‍വാമയില്‍ വീരമൃത്യുവരിച്ച സിആര്‍പിഎഫ് സൈനികര്‍ക്ക് ഐപിഎല്ലില്‍ ആദരവ്.ഐപിഎല്‍ ഉദ്ഘാടന മത്സരത്തിലെ ടിക്കറ്റ് വിറ്റതിലൂടെ ലഭിച്ച തുക ചെന്നൈ സൂപ്പര്‍ കിങ്‌സ് സൈനികര്‍ക്ക് നല്‍കി.
ഐപിഎല്‍ മത്സരത്തിന് മുന്നോടിയായി നടന്ന ചടങ്ങില്‍ നായകന്‍ എംഎസ് ധോണിയാണ് തുക കൈമാറിയത്. രണ്ട് കോടി രൂപയുടെ ചെക്കാണ് ധോണി സൈനികര്‍ക്കായി നല്‍കിയത്.ചടങ്ങില്‍ ബിസിസിഐയും സൈനികര്‍ക്ക് ധനസഹായം ചെയ്തു.
ഐപിഎല്ലിന്റെ ഉദ്ഘാടന ചടങ്ങ് ഒഴിവാക്കിയതിലൂടെ നേടിയ തുകയാണ് ബിസിസിഐ സൈനികര്‍ക്ക് നല്‍കിയത്. ഏഴ് കോടി രൂപയാണ് ബിസിസിഐ സൈനികര്‍ക്ക് നല്‍കിയത്.കൊല്ലപ്പെട്ട സൈനികര്‍ക്കുള്ള ആദരസൂചകമായി ഓസ്ട്രേലിയയ്‌ക്കെതിരായ മൂന്നാം എകദിനത്തില്‍ ഇന്ത്യ ഇറങ്ങിയത് സൈനിക തൊപ്പി ധരിച്ചായിരുന്നു.
ഇക്കഴിഞ്ഞ ഫെബ്രുവരി 14 നായിരുന്നു പുല്‍വാമയില്‍ സിആര്‍പിഎഫ് സൈനികര്‍ക്കു നേരെ ഭീകരാക്രമണമുണ്ടാകുന്നത്. ആക്രമണത്തില്‍ 40 സൈനികരാണ് കൊല്ലപ്പെട്ടത്
Post Your Comments