Latest NewsNews

ഒടുവില്‍ ആയിരങ്ങളെ സാക്ഷിയാക്കി ആലിയ വിളിച്ചു പറഞ്ഞു, ഐ ലവ് യൂ രണ്‍ബീര്‍

മുംബൈ: ബോളിവുഡിലെ താരജോഡിയാണ് രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും.ഫിലിംഫെയറില്‍ അവാര്‍ഡ്ദാന ചടങ്ങില്‍ റാസിയിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് ആലിയ നടത്തിയ പ്രസംഗം ഏവരുടേയും മനം കവരുന്നതായിരുന്നു

മേഘ്‌ന(സംവിധായിക മേഘ്‌ന ഗുല്‍സാര്‍), എന്നെ സംബന്ധിച്ചിടത്തോളം റാസി നിങ്ങളാണ്. നിങ്ങളുടെ രക്തവും വിയര്‍പ്പുമാണ് ഈ ചിത്രം. നിങ്ങളാണ് എനിക്ക് ഏറ്റവും പ്രിയപ്പെട്ടവള്‍. വിക്കി(കൗശല്‍), നീയില്ലായിരുന്നെങ്കില്‍ ഈ ചിത്രം പൂര്‍ണമാകില്ലായിരുന്നു. നന്ദി, എന്റെ വഴികാട്ടിയായ കരണിന്. എന്റെ വഴികാട്ടിയും പിതാവും ഫാഷന്‍ പൊലീസുമായതിന്. ഈ രാത്രി സ്‌നേഹത്തിന്റേതാണ്. എന്റെ പ്രിയപ്പെട്ടവന്‍ അവിടെയുണ്ട്. ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു രണ്‍ബീര്‍, ആലിയ പറഞ്ഞു.

2018ലാണ് ആലിയയും താനും പ്രണയത്തിലാണ് എന്ന് രണ്‍ബീര്‍ സ്ഥിരീകരിച്ചത്. അത്ഭുതത്തോടെയാണ് ഇരുവരുടേയും പ്രണയവാര്‍ത്ത ബോളിവുഡ് സ്വീകരിച്ചത്. രണ്‍ബീറിന്റെ സഹോദരി ആലിയയ്ക്ക് സമ്മാനം നല്‍കിയതും രണ്‍ബീറിന്റെ കുടുംബത്തോടൊപ്പമുള്ള ആലിയയുടെ യാത്രകളും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button