
കാലടി: യുവതി കുഴഞ്ഞ് വീണ് മരിച്ച സംഭവത്തിൽ മരണകാരണം സൂര്യാഘാതമെന്ന് പ്രാഥമിക റിപ്പോർട്ട്. കാലടി നായത്തോട് സ്വദേശിനി അനില ആണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച കാലടി മാർക്കറ്റിന് സമീപം അനില കുഴഞ്ഞ് വീഴുകയായിരുന്നു.
മരണം സംഭവിച്ചത് ഹൃദയാഘാതം മൂലമെന്നാണ് ആദ്യം കരുതിയത്രു. എന്നാൽ പോസ്റ്റുമാർട്ടം റിപ്പോർട്ടിൽ സൂര്യാഘാതമെന്നാണ് വ്യക്തമായത്. ദേഹത്ത് പൊള്ളലേറ്റ കുമിളകൾ ഉണ്ടായിരുന്നതായി ഡോക്ടർമാർ അറിയിച്ചു. ചെത്തിക്കാട് അഗ്രിക്കൾച്ചറൽ നഴ്സറിയിലെ ജീവനക്കാരിയാണ് അനില.
Post Your Comments