ഫുജരിയ : ഭര്‍ത്താവിന്‍റെ സ്വത്ത് തട്ടാനായ ഭാര്യ കടലാസില്‍ ആഭിചാര വശീകരണ മന്ത്രം ചെയ്ത സംഭവത്തില്‍ കോടതി യുവതിയെ വെറുതെ വിട്ടു. അച്ഛന്‍റെ സ്വത്തിന്‍ മേല്‍ തന്നെ അധികാരമേല്‍പ്പിക്കണമെന്ന് കാണിച്ച് മകന്‍ ഫയല്‍ ചെയ്ച കേസിലാണ് യുവതിക്കെതിരെ ആരോപണം.
അച്ഛന്‍റെ സ്വത്ത് സംബന്ധമായ രേഖകള്‍ പരിശേധിക്കുമ്പോള്‍ രേഖകളില്‍ ദുര്‍മന്ത്രവാദമെന്ന് സംശയിക്കുന്ന തരത്തിലുളള കടലാസില്‍ ചിത്രങ്ങളും എഴുത്തുകളും കണ്ടെതായാണ് വാദി ഭാദമായ മകന്‍ ഫുജ പോലീസിനെ സമീപിച്ചത്. പിന്നീട് പോലീസ് യുവതിയെ അറസ്റ്റ് ചെയ്തു. താന്‍ അത്തരത്തില്‍ ചെയ്തിട്ടില്ലെന്ന് യുവതി. തുടര്‍ന്ന് ഫുജാരിയ ക്രിമിനല്‍ കോടതിയില്‍ ഹാജാരാക്കിയപ്പോള്‍ യുവതി തെറ്റുകാരിയാണെന്ന് കോടതി നിരീക്ഷിക്കുകയും തുടര്‍ന്ന് 1000 ദിര്‍ഹം പിഴയൊടുക്കാനും വിധിച്ചു.
ഇതിനെത്തുടര്‍ന്ന് യുവതി മേല്‍ക്കോടതിയെ സമീപിക്കുകയും തെളിവുകളുടെ അഭാവത്തില്‍ കോടതി യുവതിയെ വെറുതെ വിടുകയും ചെയ്തു. യുവതി ആഭിചാരം ചെയ്തെന്ന് പറയപ്പെടുന്ന ഇവരുടെ ഭര്‍ത്താവും 6 മാസമായിട്ട് കോമ അവസ്ഥയിലുമാണ്.
Post Your Comments