Latest NewsKerala

തലസ്ഥാനത്ത് 15 കോടിയുടെ ഹാഷിഷ് ഓയില്‍ വേട്ട ; ഇടനിലക്കാരനെ കുടുക്കും

തിരുവനന്തപുരം :  തിരുവനന്തപുരത്ത് 15 കോടിയോളം വരുന്ന ഹാഷിഷ് ഓയില്‍ പിടിച്ചെടുത്ത സംഭവത്തിലെ ഇടനിലക്കാരനെ വലയിലാക്കാന്‍ പോലീസ് നീക്കം ആരംഭിച്ചു. ആന്ധ്രയില്‍ നിന്നെത്തിയ മയക്ക് മരുന്നാണ് തലസ്ഥാനത്ത് ആക്കുളം കേന്ദ്രീയ വിദ്യാലയത്തിന് സമീപത്ത് നിന്നാണ് ഇന്നോവ കാറിന്റെ ഡോര്‍പാനലില്‍ ഒളിപ്പിച്ച നിലയില്‍ 1305 കിലോ ഹാഷിഷ് ഓയില്‍ കണ്ടെത്തിയത്. ഇങ്ങനെ പല സംസ്ഥാനത്ത് നിന്നുമെത്തുന്ന മയക്ക് മരുന്ന് തിരുവനന്തപുരത്തുളള ഇടനിലക്കാരന്‍ വഴിയാണ് ചില്ലറ ഇടപാടുകള്‍ നടക്കുന്നത്. ഇതുമായി ബന്ധപ്പെട്ട 5 പേരാണ് കസ്റ്റഡിയിലുളളത്. ചെന്തിട്ടയില്‍ താമസിക്കുള്ള ഒരാള്‍ക്കാണ് ലഹരിമരുന്ന് കൊണ്ടുവന്നതെന്ന് പിടിയിലായവരില്‍ നിന്നു വ്യക്തമായിട്ടുണ്ട്.

എന്നാല്‍ പ്രതികളുടെ ഫോണ്‍കാള്‍ ലിസ്റ്റ് ലഭിച്ചാലേ ഇക്കാര്യം ഉറപ്പിക്കാന്‍ കഴിയൂ. അറസ്റ്റിലായ ആന്ധ്രാ സ്വദേശി രാംബാബു, ഇടുക്കിക്കാരായ അനില്‍കുമാര്‍, ബാബു, തിരുവനന്തപുരത്തുകാരായ ഷാജന്‍, ഷഹീന്‍ എന്നിവരുടെ മൊബൈല്‍ കാള്‍ ലിസ്റ്റ് ലഭ്യമാക്കാന്‍ സൈബര്‍ സെല്ലിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ലിസ്റ്റ് ലഭിക്കുന്നതോടെ ഇടനിലകാരനെ കുറിച്ച്‌ കൂടുതല്‍ വ്യക്തത ലഭിക്കുമെന്നും എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കേസിന്റെ അന്വേഷണ ചുമതല അസിസ്റ്റന്റ് കമ്മിഷണര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥന് രണ്ട് ദിവസത്തിനുള്ളില്‍ കൈമാറും. തുടര്‍ന്ന് വിശദമായ അന്വേഷണത്തിന് പ്രതികളെ കസ്റ്റഡിയലെടുക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button