Latest NewsKerala

നോട്ട് എഴുതി നൽകിയില്ല ; വിദ്യാർത്ഥിയെ സഹപാഠികൾ ക്രൂരമായി മർദ്ദിച്ചു

കളമശേരി : നോട്ട് എഴുതി നൽകാത്തതിന് വിദ്യാർത്ഥിയെ സഹപാഠികൾ ക്രൂരമായി മർദ്ദിച്ചു. കൊച്ചി സർവകലാശാല കുഞ്ഞാലി മരയ്ക്കാർ സ്കൂൾ ഓഫ് മറൈൻ എൻജിനീയറിങ് ഒന്നാം വർഷ വിദ്യാർത്ഥി ടി.എം.അനന്ത കൃഷ്ണനാ (19)ണ് പരിക്കേറ്റത്. മർദ്ദനത്തിൽ അനന്തകൃഷ്ണന്റെ ശരീരത്ത് പരിക്കേൽക്കുകയും കർണപുടം പൊട്ടുകയും ചെയ്തു.

അനന്തകൃഷ്ണനെ പത്തടിപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോളജ് ഹോസ്റ്റലിലാണ് ആക്രമണം നടന്നത്. ഒന്നാം വർഷ വിദ്യാർഥികളായ യതി പ്രദീപ്, മുഹമ്മദ് ഭാസി, മഖ്ബൂർ, വിനീത്,കിരൺ എന്നിവർ ചേർന്നാണ് അനന്തകൃഷ്ണനെ മർദിച്ചതെന്നു പോലീസിനു നൽകിയ പരാതിയിൽ പറയുന്നു.

സഹപാഠികളിൽ നിന്ന് അനന്തകൃഷ്ണനു ഭീഷണിയുണ്ടായിരുന്നതായി പിതാവ് ടി.എൻ.മധു പറഞ്ഞു. തങ്ങളുടെ ആവശ്യം അംഗീകരിച്ചില്ലെങ്കിൽ കലോത്സവ ദിവസം കൈകാര്യം ചെയ്യുമെന്ന് ഇവർ ഭീഷണിപ്പെടുത്തിയിരുന്നതായും പറയുന്നു. അനന്തകൃഷ്ണന്റെ ഹോസ്റ്റൽ മുറിയിലേക്ക് അതിക്രമിച്ചു കയറിയായിരുന്നു ആക്രമണം. പോലീസ് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button