ജമ്മു കാശ്മീർ: കഴിഞ്ഞ 24 മണിക്കൂറിനിടെ കശ്മീര്‍ താഴ്വരയില് എട്ട് തീവ്രവാദികളെയാണ് സുരക്ഷസേന വധിച്ചത്. ഇതിൽ ഏറെ പ്രതിഷേധമുയർന്നത് ഒരു കുടുംബത്തെ മുഴുവൻ തീവ്രവാദികൾ ബന്ദിയാക്കിയ സംഭവത്തിലാണ്. എട്ട് അംഗ കുടുംബത്തെയാണ് ഭൂകരര് ബന്ദിയാക്കിയിരുന്നത്. ഇതിൽ 12 വയസ്സുള്ള കുട്ടിയെ ഒഴിച്ചു ബാക്കി എല്ലാവരെയും സൈന്യം രക്ഷിച്ചിരുന്നു. ബന്ദിപ്പോര സ്വദേശിയും ആറാം ക്ലാസ് വിദ്യാര്‍ത്ഥിയുമായ ആതിഫ് മിര്‍ എന്ന കുട്ടിയെ തീവ്രവാദികള്‍ മനുഷ്യകവചമാക്കി. ലഷ്കര്‍ ഇ തൊയ്ബയിലെ രണ്ട് തീവ്രവാദികളാണ് കുട്ടിയെ ബന്ദിയാക്കിയത്.
കുഞ്ഞിനെ വെറുതെ വിടണമെന്ന് കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ അഭ്യര്‍ത്ഥിച്ചുവെങ്കിലും ഭീകരര്‍ ചെവിക്കൊണ്ടില്ല. തീവ്രവാദികള്‍ക്കെതിരെ പ്രദേശത്ത് വലിയ ജനരോഷമാണ് ഉയരുന്നത്. ”ഇതാണോ നിങ്ങള്‍ പിന്തുടരണമെന്ന് ആവശ്യപ്പെടുന്ന ജിഹാദ്? ഇത് ജിഹാദല്ല, അജ്ഞതയാണ്. ഒരു കുഞ്ഞിനെ മനുഷ്യകവചമാക്കുന്നത് ജിഹാദ് ഒരിക്കലും അനുവദിക്കില്ലെന്നും’ കുഞ്ഞിന്റെ ബന്ധു പറഞ്ഞു. വ്യാഴാഴ്ചയാണ് അലി ഭായി, ഹുബൈബ് ഭായ് എന്നീ തീവ്രവാദികള്‍ മുഹമ്മദ് ഷാഫി മിര്‍, അബ്ദുല്‍ ഹമീദ് മിര്‍ എന്നീ സഹോദരങ്ങളുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയത്.
ഇവിടെ നിന്ന് ഇവര്‍ ഭക്ഷണവും കഴിച്ചു. മിര്‍ കുടുംബത്തില്‍ നിന്നുള്ള ഒരു പെണ്‍കുട്ടിയെ വിവാഹം ചെയ്യാന്‍ അലി ഭായ് ആഗ്രഹിച്ചിരുന്നു. എന്നാല്‍ കുടുംബാംഗങ്ങള്‍ ഇയാളെ പെണ്‍കുട്ടിയെ കാണാന്‍ പോലും അനുവദിച്ചിരുന്നില്ല. വീട്ടുകാര്‍ പെണ്‍കുട്ടിയെ മറ്റൊരു സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിരുന്നു.പെണ്‍കുട്ടിയെ എത്രയും വേഗം വീട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ടാണ് ആതിഫിനെയും അമ്മാവനായ അബ്ദുള്‍ ഹമീദിനെയും തീവ്രവാദികള്‍ ബന്ദിയാക്കുന്നത്. ഹമീദിന് രക്ഷപെടാന്‍ സാധിച്ചെങ്കിലും, ആതിഫിനെ ഇവര്‍ മനുഷ്യകവചമാക്കുകയായിരുന്നു.
വിവരമറിഞ്ഞെത്തിയ സുരക്ഷസേന വീട് വളയുകയും കുട്ടിയെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയും ചെയ്തുവെങ്കിലും കുഞ്ഞിന്റെ ജീവന് രക്ഷിക്കാന്‍ സാധിച്ചില്ല. കുട്ടിയെ ഭീകരർ വധിക്കുകയായിരുന്നു. ഇതിനെ തുടർന്ന് സുരക്ഷ സേന നടത്തിയ വെടിവയ്പ്പില്‍ രണ്ട് ഭീകരരെയും വധിച്ചതായി ബന്ദിപ്പോര എസ്എസ്പി രാഹുല്‍ മാലിക് വ്യക്തമാക്കി.
Post Your Comments