UAELatest NewsGulf

യുഎയില്‍ വാഹനമോടിക്കുന്നവരോട് അബുദാബി പോലീസിന്‍റെ മുന്നറിയിപ്പ്

അബുദാബി :  വാഹനമോടിക്കുന്നവര്‍ക്ക് സോഷ്യല്‍ മീഡിയയിലൂടെ മുന്നറിയിപ്പ് നല്‍കി അബുദാബി പോലീസ്. മഞ്ഞുമൂടിയതും പൊടിപടലങ്ങളോട് കൂടിയതുമായ ചാറ്റല്‍ മഴക്ക് സാധ്യതയുളളതിനാല്‍ റോഡിലെ കാഴ്ച അവ്യക്തമാകാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ ജാഗ്രത പാലിക്കണമെന്നുമാണ് പോലീസ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. മാത്രമല്ല വാഹനമോടിക്കുന്ന സമയം മഴപെയ്യുന്നതിന്‍റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിക്കരുതെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

വാഹനമോടിക്കുന്നവരുടെയും മറ്റുളളവരുടേയും സുരക്ഷക്ക് ഇത് നിര്‍ബന്ധമായും അനുസരിക്കണമെന്നും പോലീസ് അറിയിച്ചു. വെളളിയാഴ്ച ദുബായില്‍ ത്രീവ്രത കുറ‍ഞ്ഞ മഴ പെയ്തിരുന്നു.

യുഎഇയിലെ ചില സ്ഥലങ്ങളില്‍ ചാറ്റല്‍ മഴക്ക് സാധ്യതയുണ്ടെന്ന് ഇവിടുത്തെ ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രവും അറിയിച്ചിട്ടുണ്ട്. ശനിയാഴ്ചയും ഇടിയും മിന്നലോട് കൂടിയ മഴക്ക് സാധ്യതയുളളതായും അറിയിച്ചു .

shortlink

Related Articles

Post Your Comments

Related Articles


Back to top button