തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നത് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്. ബിജെപി പകരം എല്‍ഡിഎഫിനെ നേരിടുന്നതിലൂടെ കോണ്‍ഗ്രസ് എന്ത് സന്ദേശമാണ് നല്‍കുന്നതെന്നും രാഷ്ട്രീയസത്തയ്ക്ക് ചേര്‍ന്നതല്ല കോണ്‍ഗ്രസിന്റെ നീക്കമെന്നും മുഖ്യമന്ത്രി പറയുകയുണ്ടായി.
കേരളത്തിലെ കോണ്‍ഗ്രസില്‍ മൂര്‍ച്ഛിച്ച ഗ്രൂപ്പ് പോരാണ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്നും മത്സരിക്കാന്‍ തീരുമാനിച്ചതിന്റെ പിന്നിലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് വിമര്‍ശിച്ചിരുന്നു.രാഹുലിന് വേണ്ടി എണ്ണയിട്ട യന്ത്രംപോലെ മണ്ഡലത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പ്രവര്‍ത്തിക്കും. ഇത് ശേഷിക്കുന്ന 19 സീറ്റില്‍ വിജയം നേടാന്‍ ഇടതുമുന്നണിക്ക് അവസരമാകുമെന്നും കോടിയേരി പറയുകയുണ്ടായി.
Post Your Comments