കാഞ്ഞങ്ങാട്: പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയെ കസ്റ്റഡിയിലെടുക്കാന്‍ അന്വേഷണ സംഘം എത്താത്തതിനെ തുടര്‍ന്ന് വീണ്ടും ജയിലിലേക്കയച്ചു. സമയത്തിനു കോടതിയില്‍ ഹാജരാകാത്തതിനു ക്രൈംബ്രാഞ്ച് സംഘത്തെ കോടതി വിമര്‍ശിച്ചു.പെരിയ കല്ല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത്ത് ലാല്‍ എന്നിവരെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ കണ്ണോത്ത് താനത്തിങ്കാലിലെ ടി.രഞ്ജിത്തിനെ (അപ്പു) ചോദ്യം ചെയ്യാനും തെളിവെടുപ്പിനുമായി കസ്റ്റഡിയില്‍ കിട്ടാന്‍ ക്രൈംബ്രാഞ്ച് സംഘം കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് കോടതിയിലാണു പ്രതിയെ ഹാജരാക്കിയത്.
പെരിയ ഇരട്ടക്കൊലപാതകം വ്യക്തി വൈരാഗ്യം മൂലമെന്ന് കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. കൊല്ലപ്പെട്ട കൃപേഷിനെയും ശരത്ത് ലാലിനെയും പിന്തുടര്‍ന്ന് പ്രതികള്‍ക്ക് ഫോണില്‍ വിവരങ്ങള്‍ കൈമാറി എന്നതാണ് രഞ്ജിത്തിനെതിരെയുള്ള കുറ്റം. ഇതോടെ കേസില്‍ അറസ്റ്റിലാകുന്നവരുടെ എണ്ണം ഒന്‍പതായി.
ഇയാളെ കസ്റ്റഡിയില്‍ വിട്ടു നല്‍കാനുള്ള ഹര്‍ജിയില്‍ 2 തവണ ഉദ്യോഗസ്ഥരെ വിളിച്ചുവെങ്കിലും അന്വേഷണ സംഘത്തിലെ ആരുമെത്തിയില്ല.സംഘത്തിന്റെ ഉത്തവാദിത്തമില്ലായ്മയെ വിമര്‍ശിച്ച കോടതി, പ്രതിയെ വീണ്ടും ജയിലിലേക്ക് അയക്കാന്‍ ഉത്തരവിട്ടു. അതിനു പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിയില്‍ ഹാജരായെങ്കിലും, പ്രതിയെ തിരിച്ചയച്ച സാഹചര്യത്തില്‍ ഹര്‍ജി വീണ്ടും നല്‍കാനായിരുന്നു കോടതിയുടെ നിര്‍ദേശം.
Post Your Comments