മൊറോക്കോയ്ക്കെതിരെ അര്‍ജന്റീനയുടെ അടുത്ത സൗഹൃദ മത്സരത്തില്‍ സൂപ്പര്‍താരം ലയണല്‍ മെസി കളിക്കില്ല. വെനസ്വേലക്കെതിരായ മത്സരത്തില്‍ പരിക്കേറ്റതാണ് താരത്തിന് തിരിച്ചടിയായത്. റഷ്യന്‍ ലോകകപ്പിന് ശേഷം ദേശീയ ടീമില്‍ നിന്ന് വിട്ട് നില്‍ക്കുകയായിരുന്ന അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസി കഴിഞ്ഞദിവസം വെനസ്വേലയ്‌ക്കെതിരെ നടന്ന മത്സരത്തില്‍ കളിച്ചാണ് അര്‍ജന്റൈന്‍ ടീമിലേക്ക് തിരിച്ചുവന്നത്.വെനസ്വേലക്കെതിരായ മത്സരത്തില്‍ മുഴുവന്‍ സമയം മെസി കളിച്ചെങ്കിലും ടീമിനെ രക്ഷിക്കാനായിരുന്നില്ല.
#ParteMédico
– Gonzalo Martínez: lesión muscular de biceps femoral izquierdo.
– Lionel Messi: reagudización de dolor pubiano bilateral.
Ambos jugadores serán baja para el próximo partido de @Argentina. pic.twitter.com/2ol62BK3aY— Selección Argentina ?? (@Argentina) March 22, 2019
ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് അര്‍ജന്റീന വെനസ്വേലയോട് തോറ്റത്. ബുധനാഴ്ചയാണ് മൊറോക്കോയ്ക്കെതിരായ മത്സരം. ഈ മത്സരത്തില്‍ മെസിയുണ്ടാവില്ലെന്ന് അര്‍ജന്റീന ഫുട്ബോള്‍ ഫെഡറേഷനും വ്യക്തമാക്കി.ബാഴ്‌സലോണയ്ക്ക് വേണ്ടി മിന്നും ഫോമിലുള്ള മെസ്സിക്ക് വെനസ്വേലയ്‌ക്കെതിരെ മികച്ച ഫോമിലെത്താന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ മൊറോക്കോയ്‌ക്കെതിരെ ആ ക്ഷീണം താരം മാറ്റുമെന്ന് ആരാധകര്‍ കരുതിയിരിക്കുമ്‌ബോളാണ് പരിക്കുമൂലം അദ്ദേഹം അടുത്ത മത്സരത്തില്‍ കളിക്കില്ലെന്ന വാര്‍ത്ത പുറത്ത് വന്നത്.അര്‍ജന്റൈന്‍ ആരാധകര്‍ക്ക് വലിയ നിരാശ സമ്മാനിക്കുന്ന വാര്‍ത്തയാണിത്. മിഡ്ഫില്‍ഡര്‍ ഗോണ്‍സോലോ മാര്‍ട്ടിനസും പരിക്കേറ്റ് പുറത്തായിരുന്നു.
Post Your Comments