പത്തനംതിട്ട: അനധികൃതമായി സൂക്ഷിച്ച 5,18,170 രൂപ വാഹന പരിശോധനയില്‍ പിടിച്ചെടുത്തു. ഇലക്ഷന് ഫ്ളൈയിംഗ് സ്ക്വാഡ് ഓഫീസറായ പന്തളം ബി.ഡി.ഒ അനു മാത്യു ജോര്‍ജ്, മൂഴിയാര്‍ സി.പി.ഒ മാരായ കെ.ബി ബിജു, ഷീന്‍ രാജ് എന്നിവരടങ്ങിയ സംഘമാണ് കോന്നി- പൂങ്കാവ് റോഡില്‍ നടത്തിയ വാഹനപരിശോധനയില്‍ രേഖകളില്ലാത്ത പണം പിടിച്ചെടുത്തത്. കോന്നി സ്വദേശി നിസാറിനെ കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി കസ്റ്റഡിയിലെടുത്തു. അനധികൃത മദ്യക്കടത്ത്, പണ വിതരണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിന് ലക്ഷ്യമിട്ടാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശപ്രകാരം ഫ്ളയിംഗ് സ്ക്വാഡുകളെ നിയോഗിച്ചിട്ടുള്ളത്. കളക്ടറേറ്റില്‍ ഇതിനോട് അനുബന്ധിച്ച് ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂമും ആരംഭിച്ചിട്ടുണ്ട്.
എല്ലാ നിയോജകമണ്ഡലങ്ങളിലും ആന്റി ഡീഫേസ്മെന്റ് സ്ക്വാഡ് (ഒന്ന് വീതം),ഫ്ളൈയിംഗ് സ്ക്വാഡ് (മൂന്ന് വീതം),സ്റ്റാറ്റിക്സ് സര്‍വ്വയലന്‍സ് സ്ക്വാഡ്(മൂന്ന് വീതം), വീഡിയോ സര്‍വൈലന്‍സ് സ്ക്വാഡ്(ഒന്ന് വീതം),വീഡിയോ വ്യൂയിംഗ് സ്ക്വാഡ്(ഒന്ന് വീതം)എന്നിങ്ങനെയാണ് സ്ക്വാഡുകളുടെ വിന്യാസം. അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാരാണ് സ്ക്വാഡുകളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നത്. ഫ്ളൈയിംഗ് സ്ക്വാഡിന്റെ വാഹനപരിശോധനയില്‍ ആറാട്ടുപുഴ പാലത്തിന് സമീപം വാഹനത്തില്‍ കടത്തുകയായിരുന്ന 16 കുപ്പി വിദേശമദ്യം പിടിച്ചെടുത്ത് കഴിഞ്ഞ ദിവസം എക്സൈസ് അധികൃതര്‍ക്ക് കൈമാറുകയും ചെയ്തിരുന്നു. കൂടുതല്‍ പണവുമായി യാത്ര ചെയ്യുന്നവര്‍ മതിയായ രേഖകള്‍ കൈവശം വയ്ക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ പി.ബി.നൂഹ് അറിയിച്ചു.
Post Your Comments