KeralaLatest NewsIndia

കേൾക്കുന്നതെല്ലാം വ്യാജ വാർത്തകൾ, താൻ ബിജെപിയിലെന്നതിൽ അഭിമാനിക്കുന്നു , തരൂരിനെ കണ്ടതെന്തിനെന്ന് വെളിപ്പെടുത്തി ശ്രീശാന്ത്

ബെംഗളൂരു: താൻ കോൺഗ്രെസ്സിലേക്കെന്നും ബിജെപിയുമായി യാതൊരു അന്ധമില്ലെന്നും ഉള്ള തരത്തിലെ വാർത്തകൾക്കെതിരെ ശ്രീശാന്ത്. താൻ ഒരിക്കലും ബിജെപി വിട്ടു പോയിട്ടില്ല, ഇപ്പോഴും ഒരു ബിജെപി കാര്യകർത്താവെന്നതിൽ അഭിമാനിക്കുന്നു. ശശി തരൂരിനെ കണ്ടത് ഐ പിഎൽ കേസിൽ അദ്ദേഹത്തിന്റെ പിന്തുണയ്ക്ക് നന്ദി അറിയിക്കാനാണ്. അല്ലാതെ കോൺഗ്രെസ്സിലേക്കെന്നതു തികച്ചും മാധ്യമ സൃഷ്ടിയാണ്. തന്റെ ഒഫിഷ്യൽ ട്വീറ്റിലാണ് താരത്തിന്റെ പ്രതികരണം.

ഐപിഎല്‍ ഒത്തുകളി വിവാദത്തെതുടര്‍ന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ് ശ്രീശാന്തിന് ബിസിസിഐ ഏര്‍പ്പെടുത്തിയ ആജീവാനന്ത വിലക്ക് സുപ്രീംകോടതി നീക്കിയതിന് പിന്നാലെ ശ്രീശാന്ത് തരൂരുമായി കൂടിക്കാഴ്ച നടത്തിയത് കോൺഗ്രസിലേക്ക് ചേക്കേറാനാണ് എന്ന തരത്തിൽ ചില മലയാള ഓൺലൈൻ മാധ്യമങ്ങളിൽ വാർത്ത വന്നിരുന്നു. ഇതിനെതിരെ ശ്രീശാന്തിന്റെ സഹോദരൻ ദീപു ശാന്തും രൂക്ഷമായി പ്രതികരിച്ചിരുന്നു.

ഇത്തരം വ്യാജ വാർത്തകൾ പടച്ചു വിട്ട് എന്തിനാണ് ഇനിയും തങ്ങളെ ദ്രോഹിക്കുന്നതെന്നു ദീപു ശാന്ത് പ്രതികരിച്ചു. ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലിയോടായിരുന്നു ദീപുവിന്റെ പ്രതികരണം. ഇതിനു പിന്നാലെയാണ് ശ്രീശാന്തും വാർത്തയ്‌ക്കെതിരെ രംഗത്തെത്തിയത്. കൂടാതെ തനിക്ക് സജീവ രാഷ്ട്രീയത്തിലിറങ്ങാന്‍ ഉദ്ദേശമില്ലെന്നും കൂടുതൽ ശ്രദ്ധ സ്പോർട്സിലേക്കാണ് നൽകുന്നതെന്നും ശ്രീശാന്ത് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button