ന്യൂഡല്‍ഹി: വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്‍ പാക് കസ്റ്റഡിയിലായതിനു പിന്നാലെ ഇന്ത്യയും പാക്കിസ്ഥാനും മിസൈലുകള്‍ വിക്ഷേപിക്കാന്‍ തീരുമാനിച്ചിരുന്നതായി റിപ്പോര്‍ട്ട്. ഇരു രാജ്യങ്ങളും മിസൈലുകള്‍ തൊടുക്കാനുള്ള നീക്കത്തിനു തൊട്ടടുത്തു വരെ എത്തിയിരുന്നുവെന്നുവെന്നും
അഭിനന്ദന് എന്തെങ്കിലും തരത്തിലുള്ള പീഡനം നേരിട്ടാല്‍ പ്രശ്നം രൂക്ഷമാകുമെന്ന് റോ സെക്രട്ടറി അനില്‍ ദശ്മന ഐഎസ്ഐ മേധാവി ലഫ്. ജനറല്‍ അസീം മുനീറിനെ അറിയിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.സുരക്ഷാകാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതി അംഗത്തെ ഉദ്ധരിച്ച് കൊണ്ട് ദേശീയ മാധ്യമമാണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്.
അതേസമയം അഭിനന്ദന് എന്തെങ്കിലും സംഭവിച്ചാല്‍ എന്തു നടപടിയും സ്വീകരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സൈന്യത്തിന് അനുമതി നല്‍കിയിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനായി രാജസ്ഥാനില്‍ ഇന്ത്യന്‍ സൈന്യം ഭൂമിയില്‍നിന്നു തൊടുക്കാവുന്ന പന്ത്രണ്ടോളം ഹൃസ്വദൂര മിസൈലുകള്‍ വിന്യസിച്ചു. ഒമ്പത് മിസൈലുകളാണ് ഇന്ത്യ പാക്കിസ്ഥാനിലേക്ക് തൊടുക്കാന്‍ തീരുമാനിച്ചിരുന്നത്. അതേസമയം തിരിച്ചടിക്കാന്‍ പാകിസ്ഥാന്‍ 13 മിസൈലുകള്‍ സജ്ജമാക്കിയിരുന്നു.
അഭിനന്ദന്‍ ശാരീരികമായി പീഡിപ്പിക്കപ്പെട്ടാല്‍ ഏറ്റവും ശക്തമായ നടപടിക്ക് ഇന്ത്യ മുതിരുമെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോയെ അറിയിച്ചിരുന്നു. എന്നാല്‍ വിവിധ രാജ്യങ്ങളില്‍നിന്നുള്ള ഇടപെടലിനെ തുടര്‍ന്നാണ് ഇരു രാജ്യങ്ങളും സംഘര്‍ഷം ഒഴിവാക്കാനുള്ള നീക്കത്തിലെത്തുകയായിരുന്നു.
Post Your Comments