താന്‍ പാട്ട് എഴുതാത്ത സിനിമയുടെ പോസ്റ്ററില്‍ തന്റെ പേരുപയോഗിച്ചെന്ന് പ്രശസ്ത ഹിന്ദി ഗാനരചയിതാവും തിരക്കഥാകൃത്തുമായ ജാവേദ് അക്തര്‍.വിവേക് ഒബ്റോയി നായകനായി പ്രധാനമന്ത്രി നരേന്ദമോഡിയുടെ ജീവിതം പറയുന്ന ‘പിഎം നരേന്ദ്രമോഡി’ എന്ന ചിത്രത്തിന്റെ പോസ്റ്ററിലാണ് താനറിയാതെ തന്റെ പേരുള്‍പ്പെടുത്തിയെന്ന് ജൊവേദ് അക്തര്‍ വളിപ്പെടുത്തി.
തന്റെ പരുള്‍പ്പെട്ട പോസ്റ്ററടക്കം ഷെയര്‍ ചെയ്താണ് അക്തര്‍ ഇക്കാര്യം ട്വിറ്ററിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്.’ഈ ചിത്രത്തിന്റെ പോസ്റ്ററില്‍ എന്റെ പേര് കണ്ട് ഞാന്‍ ഞെട്ടി. ഈ സിനിമയ്ക്കുവേണ്ടി പാട്ടുകളൊന്നും ഞാന്‍ എഴുതിയിട്ടില്ല’, ജാവേദ് അക്തര്‍ ട്വീറ്റ് ചെയ്തു. പ്രസൂണ്‍ ജോഷി, സമീര്‍, അഭേന്ദ്രകുമാര്‍ ഉപാധ്യായ്, സര്‍ദരാ, പരി ജി, ലവ്രാജ് എന്നിവരുടെ പേരുകള്‍ക്കൊപ്പമാണ് ‘വരികള്‍’ എന്ന ഗണത്തില്‍ ജാവേദ് അക്തറിന്റെ പേരും ഉള്‍പ്പെടുത്തിയിരിക്കുന്നത്.
‘പിഎം നരേന്ദ്ര മോഡി ഒമംഗ് കുമാര്‍ സംവിധാനം ചെയ്യുന്നത്.മനോജ് ജോഷി അമിത് ഷായുടെ റോളിലെത്തുന്നത് . ദര്‍ശന്‍ കുമാര്‍, ബൊമാന്‍ ഇറാനി, പ്രശാന്ത് നാരായണന്‍, സെറീന വഹാബ്, ബര്‍ഖ ബിഷ്ത് സെന്‍ഗുപ്ത, അന്‍ജന്‍ ശ്രീവാസ്തവ് തുടങ്ങിയവര്‍ അഭിനയിക്കുന്ന ചിത്രം രാജ്യമൊട്ടാകെ ഏപ്രില്‍ 12ന് തീയേറ്ററുകളിലെത്തും.മികച്ച ഗാനരചനയ്ക്ക് പലതവണ ദേശീയ പുരസ്‌കാരം ലഭിച്ചയാളാണ് ബോളിവുഡില്‍ ഏറെ ബഹുമാനിക്കപ്പെടുന്ന ജാവേദ് അക്തര്‍. മോഡിയുടെ ജീവിതത്തിലെ പല ഘട്ടങ്ങളെ കോര്‍ത്തിണക്കുന്ന സിനിമയിലെ ഒമ്പത് ലുക്കുകളടങ്ങിയ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.
Post Your Comments