ആലപ്പുഴ•സി.പി.ഐ നേതാവ് കമാല്‍ എം.മാക്കിയില്‍ മുസ്ലിം ലീഗില്‍ ചേര്‍ന്നു. സി.പി.ഐ ജില്ലാ കൗണ്‍സില്‍ അംഗവും എല്‍.ഡി.എഫ് അമ്പലപ്പുഴ നിയോജക മണ്ഡലം കണ്‍വീനറുമായ കമാല്‍ കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്ത യു.ഡി.എഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ വച്ചാണ് മുസ്ലിം ലീഗില്‍ ചെറുകയാണെന്ന് പ്രഖ്യാപിച്ചത്.
പാര്‍ട്ടി ജില്ലാ എക്സിക്യുട്ടീവില്‍ ഉള്‍പ്പെടുത്താത്തതില്‍ നീരസത്തിലായിരുന്നു. ഏതെങ്കിലും ബോര്‍ഡ്, കോര്പറേഷന് സ്ഥാനം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും പാര്‍ട്ടി നേതൃത്വം പരിഗണിച്ചില്ല. ഇതാണ് രാജിയിലേക്ക് നയിച്ചത്.
വ്യവസായി കൂടിയായ കമാല്‍ കഴിഞ്ഞ തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ അമ്പലപ്പുഴ ഡിവിഷനില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു.
സി.പി.ഐയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് കമാല്‍ എം.മാക്കിയിലിനെനീക്കം ചെയ്തതായി ജില്ലാ സെക്രട്ടറി ടി.ജെ. ആഞ്ചലോസ് അറിയിച്ചു.
Post Your Comments