ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തില്‍ വിവാദ പരാമര്‍ശം നടത്തിയ സാം പിട്രോഡയ്ക്ക് മറുപടിയുമായി കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. പിട്രോഡയുടെ വാക്കുകള്‍ ദൗര്‍ഭാഗ്യകരവും, പാകിസ്ഥാന്റെ നീക്കങ്ങള്‍ക്കുള്ള പിന്തുണയുമാണ്. ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് നേതാവായ സാം പിട്രോഡ രാഹുല്‍ ഗാന്ധിയുടെ ഏറ്റവും അടുത്തയാളാണ്. ഗുരു ഇങ്ങനെയാണ് സംസാരിക്കുന്നതെങ്കില്‍ അയാളുടെ ശിഷ്യര്‍ എങ്ങനെയെന്ന് ഒരാള്‍ക്ക് ഊഹിക്കാനാകുമെന്നു രാഹുലിനെ വിമര്‍ശിച്ചു കൊണ്ട് ജെയ്റ്റ്‌ലിപറഞ്ഞു.
ഇന്ത്യ നടത്തിയ വ്യോമാക്രമണത്തെ പാകിസ്ഥാനല്ലാതെ മറ്റൊരു ലോകരാജ്യവും വിമര്‍ശിച്ചിട്ടില്ല. അവരുടെ ശബ്ദത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ സംസാരിക്കുന്നത് ദൗര്‍ഭാഗ്യകരമാണ്. രാജ്യത്തിന്റെ വികാരത്തെയാണ് ഇത്തരം വാക്കുകള്‍ ഹനിക്കുന്നതെന്നും ജെയ്റ്റ്‌ലി പറഞ്ഞു.ഭീകരവാദത്തിനോട് പിന്നിട്ടിറങ്ങിയാല്‍ ഒരിക്കലും വിജയിക്കാന്‍ സാധിക്കില്ല. ഭീകരതയെ പ്രതിരോധിക്കുക എന്നതിലുപരി അതിന്റെ ഉറവിടത്തില്‍ ചെന്ന് മറുപടി നല്‍കുന്നതാണ് ഇന്ത്യയുടെ നയം.
ഇന്ത്യയുടെ സുരക്ഷ നയങ്ങള്‍ ഇപ്പോള്‍ മാറിയിരിക്കുകയാണ്.പിട്രോഡയുടെ പരാമര്‍ശത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദിയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശനമുന്നയിച്ചിരുന്നു. പ്രതിപക്ഷം വീണ്ടും വീണ്ടും ഇന്ത്യന്‍ സേനയെ അപമാനിക്കുകയാണ്. ഇന്ത്യന്‍ ജനത ഇത്തരം പ്രസ്താവനകള്‍ ചോദ്യം ചെയ്യണം. 130 കോടി ജനങ്ങള്‍ പ്രതിപക്ഷത്തിന്റെ ഇത്തരം പരാമര്‍ശങ്ങള്‍ പൊറുക്കുകയില്ല.
ഇന്ത്യന്‍ സേനയ്ക്കൊപ്പം നിലകൊള്ളുന്നുവെന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു. പുല്‍വാമ പോലെയുള്ള ഭീകരാക്രമണങ്ങള്‍ എല്ലാക്കാലത്തും ഉണ്ടായിട്ടുണ്ടെന്നും, അതിന്റെ പേരില്‍ പാകിസ്ഥാനെ തെറ്റുകാരാക്കുന്നത് ശരിയല്ലെന്നുമായിരുന്നു പിട്രോഡയുടെ നിലപാട്. ഇതിനെതിരെ വലിയ രീതിയിലുള്ള വിമര്‍ശനമാണ് ഉയര്‍ന്നത്.
Post Your Comments