Latest NewsIndia

കേണപേക്ഷിച്ചിട്ടും എന്റെ വാക്ക് അവര്‍ കേട്ടില്ല: 12 കാരന്‍ കൊല്ലപ്പെട്ടതിനു ശേഷം ഒരമ്മയുടെ വാക്കുകള്‍

ശ്രീനഗര്‍: ഒമ്പതു മണിക്കൂറോളം തടവിലാക്കി വച്ച് 12 വയസ്സുകാരനെ തീവ്രവാദികള്‍ വെടിവെച്ച് കൊലപ്പെടുത്തി. ജമ്മുകാശ്മീരിലെ ബന്ദിപോരയില്‍ തീവ്രവാദികളും സൈന്യം തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടയിലാണ് സംഭവം. ആതിഫ് മിര്‍ എന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്.സുരക്ഷാ ഉദ്യോഗസ്ഥര്‍ തീവ്രവാദികളെ കീഴ്‌പ്പെടുത്തിയെങ്കിലും അതിനു മുമ്പോ അവര്‍ കുട്ടിയെ കൊലപ്പെടുത്തിയിരുന്നു. അതേസമയം ആതിഫിനൊപ്പം തടവിലാക്കിയ കുട്ടിയുടെ അമ്മാവനെ സൈനികര്‍ രക്ഷപ്പെടുത്തി.

വടക്കന്‍ കാശ്മീരില്‍ ഇന്നലെ സുരക്ഷാ ഉദ്യോഗസ്ഥരും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നപ്പോള്‍ തന്റെ മകന്‍ തിരിച്ചു വരുമെന്നു തന്നെയാണ് എന്നാല്‍ 24 മണിക്കൂര്‍ നീണ്ടു നിന്ന വെടിവെയ്പ്പ് അവസാനിച്ചതോടെ ആ അമ്മയുടെ പ്രതീക്ഷകളും മങ്ങുകയായിരുന്നു.
ലക്ഷര്‍ഡ ഇ തായാബ തീവ്രവാദികളാണ് ആതിഫിനേയും അമ്മവനേയും അവരുടെ വീട്ടില്‍ തന്നെ തടവിലാക്കിയത്. മകനെ കൊല്ലരുതെന്ന് ആതിഫിന്റെ അമ്മ കേണപേക്ഷിച്ചിട്ടും തീവ്രവാദികള്‍ അത് കേട്ടില്ല. ആതിഫിനെ തീവ്രവാദികള്‍ വളരെ ക്രൂരമായാണ് കൊലപ്പെടുത്തിയതെന്ന് സൈനികര്‍ പറഞ്ഞു.

അതേസമയം ആക്രണണം നടത്തിയ രണ്ട് തീവ്രവാദികളെ സൈന്യം വധിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button