തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ഗ്രൂപ്പില്‍ നടക്കുന്ന വിലപേശലുകള്‍ അടിയന്തിരമായി
നിര്‍ത്തണമെന്ന് വി.എം സുധീരന്‍. കോഴിക്കോട്ടെ ഐ ഗ്രൂപ്പ് രഹസ്യ യോഗത്തിനെതിരെയായിരുന്നു സുധീരന്റെ വിമര്‍ശനം. ഇത്തരം പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ ആവേശം ചോര്‍ത്തുമെന്നും അതിനാല്‍ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഗ്രൂപ്പ് നേതാകള്‍ നടത്തരുത്, ഇത് ആവര്‍ത്തിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി.
വയനാട് സീറ്റ് എ ഗ്രൂപ്പിന് നല്‍കിയതില്‍ പ്രതിഷേധവുമായാണ് കഴിഞ്ഞ ദിവസം ഐ ഗ്രൂപ്പ് നേതാക്കള്‍ കോഴിക്കോട് രഹസ്യ യോഗം ചേര്‍ന്നത്. കാലങ്ങളായി കൈയിലിരുന്ന വയനാട് എ ഗ്രൂപ്പ് കൊണ്ടുപോയതില്‍ ഐ ഗ്രൂപ്പിലെ രണ്ടാംനിര നേതാക്കളില്‍ അമര്‍ഷം പുകയുകയാണ്. സ്ഥാനാര്‍ത്ഥിയായ ടി സിദ്ദിഖിനോടുള്ള എതിര്‍പ്പും കോഴിക്കോട്ടെ ഐ ഗ്രൂപ്പില്‍ ശക്തമാണ്. നേതൃത്വത്തെ അതൃപ്തി അറിയിക്കുന്നതിന്റെ ഭാഗമായാണ് ഐ ഗ്രൂപ്പ് നേതാവും കെപിസിസി ജനറല്‍ സെക്രട്ടറിയുമായ എന്‍ സുബ്രഹ്മ്യണ്യന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നത്.
കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഐ ഗ്രൂപ്പിന് നല്‍കിയില്ലെങ്കില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് വിട്ടു നില്‍ക്കാനാണ് കോഴിക്കോട് ചേര്‍ന്ന ഐ ഗ്രൂപ്പ് നേതാക്കളുടെ രഹസ്യയോഗത്തിലുണ്ടായ തീരുമാനം. യോഗത്തിലറിയിച്ച നിലപാട് മാധ്യമങ്ങള്‍ക്ക് മുന്നിലും നേതാക്കള്‍ തുറന്നു പറഞ്ഞിരുന്നു.കോഴിക്കോട് ഡിസിസി അധ്യക്ഷ പദവിക്കും ഐ ഗ്രൂപ്പ് അവകാശമുന്നയിച്ചു. പതിനൊന്ന് വര്‍ഷമായി ഡിസിസി അധ്യക്ഷ പദവി എ ഗ്രൂപ്പിന്റെ കൈയിലാണ് . വയനാട്ടില്‍ മത്സരിക്കുന്ന സിദ്ദിഖ് പദവി രാജി വയ്ക്കണമെന്ന് ഐ ഗ്രൂപ്പ് ആവശ്യപ്പെട്ടു.സ്ഥാനാര്‍ത്ഥികളായ കെ മുരളീധരനും, ടി സിദ്ദിഖും ജില്ല ആസ്ഥാനത്തെത്തിയിട്ടും ഐ ഗ്രൂപ്പ് നേതാക്കള്‍ കാണാന്‍ പോലും കൂട്ടാക്കിയിട്ടില്ല.
Post Your Comments