കോഴിക്കോട്: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഏവരും ഉറ്റു നോക്കുന്ന മണ്ഡലമാണ് വടകര. കുറച്ച് വൈകിയാണെങ്കിലും കെ മുരളീധരന്‍ എന്ന ശ്കതനായ സ്ഥാനാര്‍ത്ഥിയെ വടകരില്‍ നിര്‍ത്താനായതിന്റെ ആശ്വാസമാണ് യുഡിഎഫിനുള്ളത്. അതേസമയം ഇടതു സ്ഥാനാര്‍ത്ഥി പി ജയരാജനെ തോല്‍പ്പിക്കാന്‍ യുഡിഎഫിന് എല്ലാ പിന്തുണയും നല്‍കി ആര്‍എംപി രംഗത്തെത്തി.
വടകരയില്‍ കെ മുരളീധരന്‍ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചു. ടി.പി ചന്ദ്രശേഖരന്റെ സ്മൃതി കുടീരത്തില്‍ അഭിവാദ്യം അര്‍പ്പിച്ച് അദ്ദേഹത്തിന്റെ വീട്ടില്‍ നിന്നാണ് പ്രചാരണം തുടങ്ങിയത്. അക്രമ രാഷ്ട്രീയത്തിനോടുള്ള പോരാട്ടമാണ് വടകരയിലേതെന്നും മണ്ഡലത്തില്‍ മുല്ലപ്പള്ളി ആദ്യ തെരഞ്ഞെടുപ്പ് ജയിച്ചപ്പോഴുണ്ടായ അതേ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് വിശ്വാസമുണ്ടെന്നും മുരളീധരന്‍ പറഞ്ഞു. ആര്‍എംപിയുടെ സേവനം കോണ്‍ഗ്രസിന് സഹായം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments