ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ മുദ്ദസിര് അഹമ്മദ് ഖാന്റെ അടുത്ത അനുയായി സജ്ജദ് ഖാന് അറസ്റ്റില്‍. കമ്പിളിപ്പുതപ്പ് വില്പനക്കാരനായി ആയിരുന്നു ഇയാൾ ഇവിടെ കഴിഞ്ഞിരുന്നത്. ചെങ്കോട്ടയ്ക്ക് സമീപത്ത് നിന്നാണ് സജ്ജദ് ഖാനെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്. 40 സിആര്‍പിഎഫ് ജവാന്മാരുടെ ജീവനെടുത്ത പുല്‍വാമ ഭീരകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനായിരുന്നു മുദ്ദസിര് അഹമ്മദ് ഖാന്.
മുദ്ദസിര് ഏര്‍പ്പെടുത്തിയ വാഹനത്തിലാണ് പുല്‍വാമയില്‍ ചാവേര്‍ ആക്രമണം നടത്തിയത്. മാര്‍ച്ച് 11 ന് നടത്തിയ ഏറ്റുമുട്ടലില്‍ സൈന്യം മുദ്ദസിര്നെ വധിച്ചിരുന്നു. ഇയാളുടെ അടുത്ത അനുയായിയാണ് സജ്ജദ് ഖാന്. മറ്റു ഭീകരാക്രമണങ്ങൾക്കായി എന്തെങ്കിലും ഒരുക്കങ്ങൾ നടത്തുന്നുണ്ടോയെന്നു സംശയമുള്ളതിനാൽ ദേശീയ അന്വേഷണ ഏജന്‍സിയും ഇന്റലിജന്‍സ് ബ്യൂറോയും സജ്ജദ് ഖാനെ ചോദ്യം ചെയ്തുവരുന്നു.
Post Your Comments