
കൊച്ചി : മുനമ്പം മനുഷ്യക്കടത്തില്‍ കൂടുതല്‍ പേര്‍ പൊലീസ് കസ്റ്റഡിയിലായി. മുനമ്പം ഹാര്‍ബര്‍ വഴി ആസ്‌ട്രേലിയയിലേയ്ക്ക് അനധികൃത കുടിയേറ്റം നടന്ന കേസിലാണ് അഞ്ച് പേര്‍ കൂടി പൊലീസ് കസ്റ്റഡിയിലായത്. പ്രധാന പ്രതി സെല്‍വന്‍ അടക്കമുള്ള പ്രതികളെ തമിഴ്‌നാട്ടില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. രാജ്യം വിട്ടവര്‍ എവിടെയുണ്ടെന്നത് സംബന്ധിച്ച് വ്യക്തമായ സൂചനയുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.സംഭവം പ്രഥമദ്യഷ്ടാ മനുഷ്യക്കടത്താണ് നടന്നതെന്നും കോടതി അഭിപ്രായപ്പെട്ടു.
ചെന്നൈ തിരുവള്ളൂരില്‍ നിന്നാണ് കേസിലെ പ്രധാന പ്രതിയടക്കമുള്ളവരെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. തന്റെ മക്കളടക്കമുള്ളവര്‍ രാജ്യം വിട്ടതായും മാസങ്ങള്‍ നീണ്ട തയ്യാറെടുപ്പ് നടത്തിയാണ് ബോട്ടില്‍ മുനമ്പത്ത് നിന്ന് ആളുകള്‍ കടന്നതെന്നും പ്രതിയായ സെല്‍വന്‍ ചോദ്യം ചെയ്യലില്‍ പറഞ്ഞതായാണ് വിവരം. മുനമ്പം മാല്യങ്കര ഹാര്‍ബറില്‍ നിന്നും രാജ്യം വിട്ടവര്‍ എവിടെയുണ്ടെന്നത് സംബന്ധിച്ച് ക്യത്യമായി സൂചനകളുള്ളതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
കേസിലെ രണ്ട് പ്രതികളുടെ ജാമ്യാപേക്ഷയിലാണ് സര്‍ക്കാര്‍ വിശദീകരണം .
Post Your Comments