തിരുവനന്തപുരം : ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പത്തനംതിട്ട സ്ഥാനാർത്ഥിയെചൊല്ലി ബിജെപിയില്‍ അഭിപ്രായ ഭിന്നതകളില്ലെന്ന് തിരുവനന്തപുരം സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ. പത്തനംതിട്ടയിലെ സ്ഥാനാര്‍ത്ഥിയെ ഇന്നോ നാളെയോ പ്രഖ്യാപിക്കും.പ്രഖ്യാപനം വൈകുന്നതില്‍ ഭിന്നതയുണ്ടെന്നുളളത് കുപ്രചരണം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടിയുടെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്നത് തെരഞ്ഞെടുപ്പ് കമ്മിറ്റിയാണ്. ഇതില്‍ പ്രധാനമന്ത്രിയും അമിത് ഷായുമെല്ലാം ഉള്‍പ്പെടുന്നുണ്ട്. ഇവരുമായി കൂടിയാലോചന നടത്തിയിട്ടേ അന്തിമ തീരുമാനം ഉണ്ടാകുകയുള്ളുവെന്ന് കുമ്മനം മാധ്യമങ്ങളോട് പറഞ്ഞു.
പത്തനംതിട്ടയിൽ ബിജെപി സ്ഥാനാർത്ഥി പ്രഖ്യാപനം വൈകുന്നതിൽ മുരളീധരപക്ഷത്തിന് അതൃപ്‌തിയുണ്ടെന്ന വാർത്തയോട് പ്രതികയ്ക്കുകയായിരുന്നു കുമ്മനം. പ്രഖ്യാപനം വൈകിച്ചാൽ അത് ജയസാധ്യതയെ ബാധിക്കുമെന്നും അനാവശ്യ പ്രതിസന്ധി ഉണ്ടാക്കുന്നുവെന്നും ആരോപണമുയർന്നിരുന്നു.
അതേസമയം കേരളത്തിലെ 13 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയാണ് ഇന്നലെ പ്രഖ്യാപിച്ചത്. പത്തനംതിട്ടയിലെ സ്ഥാനാര്‍ത്ഥിയെ ആദ്യപട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. പത്തനംതിട്ട വിജയസാധ്യതയുള്ള മണ്ഡലമായതിനാൽ തന്നെ ഏവരും ഉറ്റുനോക്കുകയും ചെയ്യുന്നുണ്ട്.
Post Your Comments