ശ്രീനഗര്‍: കഴിഞ്ഞ 24 മണിക്കൂറിനിടെ ജമ്മുകശ്മീരിലെ വിവിധ മേഖലകളിലുണ്ടായ നാല് ഏറ്റുമുട്ടലുകളില്‍ ഏഴ് ഭീകരരെ സൈന്യം വധിച്ചു. ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണ്. ബാരമുള്ള, സോപോര്‍, ബന്ദിപോര, ഷോപ്പിയാന്‍ എന്നിവിടങ്ങളിലാണ് ഏറ്റുമുട്ടലുകള്‍ ഉണ്ടായത്. കൊല്ലപ്പെട്ടവരില്‍ മുതിര്‍ന്ന ലഷ്കര്‍ ഇ തൊയിബ കമാന്‍ഡറും ഉണ്ടെന്നാണ് വിവരം.ഏറ്റുമുട്ടലുകളില്‍ ഏഴ് ജവാന്മാര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.അതേസമയം ഭീകരര്‍ ബന്ദിയാക്കിയ പന്ത്രണ്ടുകാരനെ രക്ഷിക്കാനായില്ല.
ബന്ദിപൂരിലെ ഹജിന്‍ മേഖലയിലാണ് മറ്റൊരു ഏറ്റുമുട്ടല്‍ നടന്നത്. ഭീകരര്‍ ബന്ദിയാക്കിയിരുന്ന 12 വയസുള്ള കുട്ടി കൊല്ലപ്പെട്ടു. എട്ട് അംഗ കുടുംബത്തെയാണ് ഭൂകരര്‍ ബന്ദിയാക്കിയിരുന്നത്. 12കാരനെ ഒഴികെ മറ്റെല്ലാവരെയും രക്ഷിച്ചു. അര്‍ധ രാത്രിയോടെയാണ് തെക്കന്‍ കശ്മീരിലെ ഷോപ്പിയാനില്‍ ഏറ്റുമുട്ടല്‍ ഉണ്ടായത്.വനമേഖലയില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന വ്യക്തമായ വിവരങ്ങളെ തുടര്‍ന്നാണ് നാംബല്‍നാര്‍ മേഖലയില്‍ സൈന്യം ബുധനാഴ്ച വൈകിട്ട് പരിശോധന നടത്തിയത്.
ഇതിനിടെ ഒളിച്ചിരിക്കുകയായിരുന്ന ഭീകരര്‍ സൈന്യത്തിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. . ഇവിടെ മറഞ്ഞിരിക്കുകയായിരുന്ന ഭീകരര്‍ പിന്നീട് ഇരുട്ടിനെ മറയാക്കി അടുത്തുള്ള ബന്ധിപയ്യീന്‍ ഗ്രാമത്തിലേക്ക് കടന്നു.വ്യാഴാഴ്ച നിര്‍മാണത്തിലിരിക്കുന്ന സ്കൂള്‍ കെട്ടിടത്തില്‍ മറഞ്ഞിരുന്ന ഭീകരര്‍ ഇവിടെയെത്തിയ സുരക്ഷാ സേനയ്ക്ക് നേരെ വെടിയുതിര്‍ത്തു. വെടിവയ്പ്പില്‍ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റു. വ്യാഴാഴ്ച വടക്കന്‍ കാശ്മീരിലെ ബാരമുള്ള, സോപോര്‍, ബന്ദിപോര എന്നിവിടങ്ങളിലാണ് ഏറ്റുമുട്ടല്‍ ആദ്യം ഉണ്ടായത്.
വ്യാഴാഴ്ച നിര്‍മാണത്തിലിരിക്കുന്ന സ്കൂള്‍ കെട്ടിടത്തില്‍ മറഞ്ഞിരുന്ന ഭീകരര്‍ ഇവിടെയെത്തിയ സുരക്ഷാ സേനയ്ക്ക് നേരെ വെടിയുതിര്‍ത്തു. വെടിവയ്പ്പില്‍ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റു. വൈകുന്നേരത്തോടെ സൈന്യം ഈ സ്കൂള്‍ തകര്‍ത്തു. ഇവിടെ ഒളിച്ചിരുന്ന രണ്ട് ഭീകരരെയും സൈന്യം വധിച്ചു. കൊല്ലപ്പെട്ട ഭീകരരുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
Post Your Comments