KeralaLatest News

മൃതദേഹം മാറിപോയ സംഭവത്തില്‍ ഖേദപ്രകടനവുമായി നോര്‍ക്ക റൂട്ട്‌സ്

തിരുവനന്തപുരം : മൃതദേഹം മാറിയപ്പോയ സംഭവത്തില്‍ നോര്‍ക്ക റൂട്ട്‌സ് ഖേദം പ്രകടിപ്പിച്ചു. സൗദിയില്‍ മരിച്ച യുവാവിന്റെ മൃതദേഹത്തിനു പകരം എത്തിയത് ശ്രീലങ്കന്‍ യുവതിയുടേതായിരുന്നു. രാവിലെ സംസ്‌കാര ചടങ്ങുകള്‍ക്കായി മൃതദേഹമടങ്ങുന്ന പെട്ടി തുറന്നപ്പോഴാണ് മൃതദേഹം മാറിയെന്നറിയുന്നത്. തുടര്‍ന്നു കോട്ടയം മെഡിക്കല്‍ കോളജിലേക്കു മാറ്റി.

അതേസമയം, സൗദി അറേബ്യയില്‍ മരിച്ച കോന്നി കുമ്മണ്ണൂര്‍ സ്വദേശി റഫീക്ക് അബ്ദുല്‍ റസാഖിന്റെ ഭൗതികശരീരം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായി നോര്‍ക്ക റൂട്ട്‌സ് അധികൃതര്‍ അറിയിച്ചു.

ഇരുമൃതദേഹങ്ങളും അബ്ബയില്‍നിന്നും ജിദ്ദ വരെ സൗദി അറേബ്യന്‍ വിമാനത്തിലാണ് എത്തിയത്. അതിനുശേഷം ജിദ്ദയില്‍ നിന്ന് ഗള്‍ഫ് എയര്‍ വിമാനത്തില്‍ ഒരു മൃതദേഹം ബഹ്‌റൈന്‍ വഴി കൊളംബൊയിലേക്കും മറ്റേ മൃതദേഹം സൗദി അറേബ്യന്‍ വിമാനത്തില്‍ കൊച്ചിയിലേക്കുമാണ് എത്തിയത്.

നോര്‍ക്ക അധികൃതരുടെ ഇടപെടലിനെ തുടര്‍ന്ന് ഇരുമൃതദേഹങ്ങളും അവരവരുടെ സ്വദേശങ്ങളിലേക്ക് എത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button