![](/wp-content/uploads/2019/03/che.jpg)
പാലക്കാട്: ചെര്‍പ്പുളശ്ശേരിയില്‍ പാര്‍ട്ടി ഓഫീസില്‍ പീഡനത്തിന് ഇരയായ യുവതിയുടെ രഹസ്യമൊഴി എടുത്തു. പാലക്കാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് മൊഴിയെടുത്തത്. പെണ്‍കുട്ടിയുടെ മൊഴിയില്‍ ചില അവ്യക്തതകളുണ്ടെന്നും കേസന്വേഷണം നടക്കുകയാണെന്നുമാണ് ചെര്‍പ്പുളശ്ശേരി പൊലീസ് അറിയിക്കുന്നത്. പ്രതിയെ ഇതു വരെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധം ഉയര്‍ന്നു കഴിഞ്ഞു. പക്ഷെ കേസില്‍ തെളിവുകള്‍ ശേഖരിക്കുകയാണെന്നാണ് പൊലീസ് പറയുന്നത്.
കുറ്റാരോപിതന്റേയും പെണ്‍കുട്ടിയുടേയും ഫോണ്‍ കോള്‍ രേഖകളും സന്ദേശങ്ങളുമടക്കം പരിശോധിക്കുന്നുണ്ട്. പാര്‍ട്ടി ഓഫീസില്‍ തന്നെയാണോ പീഡനം നടന്നതെന്ന് പൊലീസ് വീണ്ടും പരിശോധിക്കുന്നുണ്ടെന്നാണ് വിവരം. പക്ഷെ പെണ്‍കുട്ടി തന്റെ മൊഴിയില്‍ ഉറച്ചു നില്‍ക്കുകയാണ്. കുറ്റാരോപിതന്റെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയതായാണ് സൂചന. ഇയാള്‍ കുറ്റം സമ്മതിച്ചതായും പറയപ്പെടുന്നു.
Post Your Comments